Archive

Back to homepage
Branding

മൊണ്‍സാന്റോയ്ക്ക് ബേയെര്‍ 65 ബില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തു

ബെര്‍ലിന്‍: ജര്‍മനി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബേയെര്‍ കമ്പനിയെ ഏറ്റെടുക്കുന്നതിനുള്ള നിക്ഷേപവാഗ്ദാനത്തിന്റെ മൂല്യം മൊണ്‍സാന്റോ 65 ബില്യണ്‍ ഡോളറായി വര്‍ധിപ്പിച്ചു. മൊണ്‍സാന്റോയുടെ ഓരോ ഓഹരിക്കും 127.50 ഡോളറാണ് ബേയെര്‍ നിലവില്‍ കല്‍പ്പിച്ചിട്ടുള്ളത്. മൊണ്‍സാന്റോയുമായി ഏറ്റെടുക്കല്‍ സംബന്ധിച്ച ചര്‍ച്ച തുടരുകയാണെന്നു ബേയെര്‍ വ്യക്തമാക്കി. ഏറ്റടുക്കല്‍

Slider Top Stories

കുറഞ്ഞ പലിശ നിരക്കുകള്‍ ആഗോള സമ്പദ്ഘടനയെ പിറകോട്ടടിപ്പിക്കും: രഘുറാം രാജന്‍

മുംബൈ: കുറഞ്ഞ പലിശ നിരക്കുകള്‍ ആഗോളതലത്തില്‍ സാമ്പത്തിക വിപണിയെ തകര്‍ക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്റെ മുന്നറിയിപ്പ്. അമേരിക്കയുള്‍പ്പടെയുള്ള വന്‍ ശക്തികളും യൂറോപ്യന്‍ രാജ്യങ്ങളുമെല്ലാം വലിയ വളര്‍ച്ചാനിരക്ക് കൈവരിക്കുന്നതിനായി പലിശ നിരക്കുകള്‍ കുറയ്ക്കുന്ന പശ്ചാത്തലത്തിലാണ് ഈ

Branding

ഓയോ ഗുഡ്ഗാവ് ക്യാംപസ് തുറന്നു; നൈപുണ്യ പരിശീലന കേന്ദ്രമാക്കും

ഗുഡ്ഗാവ്: ഓണ്‍ലൈന്‍ ബജറ്റ് ഹോട്ടല്‍ കമ്പനിയായ ഓയോ റൂംസ് ഗുഡ്ഗാവില്‍ പുതിയ ക്യാംപസ് ആരംഭിച്ചു. ഹോസ്പിറ്റാലിറ്റി രംഗത്തേക്കുള്ള നൈപുണ്യ പരിശീലനം ഈ ക്യാംപസിലൂടെ നല്‍കാനാണ് ഓയോ റൂംസ് ലക്ഷ്യമിടുന്നതെന്ന് കമ്പനി സ്ഥാപകനും സിഇഒയുമായ റിതേഷ് അഗര്‍വാള്‍ വ്യക്തമാക്കി. നിലവില്‍ 2,000 ജീവനക്കാരാണ്

Auto

ജെഎല്‍ആര്‍ ഇന്ത്യയില്‍ ലാന്‍ഡ് റോവര്‍ എസ്‌യുവികള്‍ നിര്‍മിച്ചേക്കും

മുംബൈ: ടാറ്റ മോട്ടോഴ്‌സിന്റെ ഉമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മാണ യൂണിറ്റായ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയില്‍ എസ്‌യുവികള്‍ നിര്‍മിക്കാനൊരുങ്ങുന്നു. ഇവ പ്രാദേശിക വിപണിയിലേക്കും കയറ്റുമതി ചെയ്യാനുമാണ് കമ്പനി ഉദ്ദേശിക്കുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ പ്രമുഖ എസ്‌യുവിയായ ഡിഫന്‍ഡറിന്റെ ചെറിയ പതിപ്പ്

Auto

എല്‍സിവി വിഭാഗത്തിലേക്ക് മാരുതി സുസുക്കി; സൂപ്പര്‍ കാരി പുറത്തിറക്കി

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ലൈറ്റ് കൊമേഴ്‌സ്യല്‍ വെഹിക്ക്ള്‍ വിഭാഗത്തിലേക്കും ചുവട് വെക്കുന്നു. ഈ സെഗ്‌മെന്റില്‍ കമ്പനിയുടെ ആദ്യ വാഹനമായ സൂപ്പര്‍ കാരി മാരുതി സുസുക്കി വിപണിയിലെത്തിച്ചു. നാലര ലക്ഷം രൂപയ്ക്കുള്ളിലുള്ള വാഹനമാണ് കമ്പനി പുറത്തിറക്കയിരിക്കുന്നത്.

Branding

ഫ്‌ളാറ്റുകളുടെ കൈമാറ്റം വൈകി; സഹാറ ഇന്ത്യ3.5 കോടി രൂപയടക്കണം: സുപ്രീം കോടതി

ന്യൂഡെല്‍ഹി: ഫ്‌ളാറ്റുകള്‍ കൃത്യസമയത്ത് ഉപഭോക്താക്കള്‍ക്ക് കൈമാറ്റം ചെയ്യാത്തതിന് സഹാറ ഇന്ത്യ 3.5 കോടി രൂപ ട്രഷറിയില്‍ അടയ്ക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശം. ഗുഡ്ഗാവിലുള്ള സഹാറ ഇന്ത്യ കൊമേഴ്‌സ്യല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ഫ്‌ളാറ്റുകള്‍ കൃത്യസമയത്ത് കൈമാറ്റം ചെയ്യാത്തിനുള്ള നഷ്ടപരിഹാരമായാണ് തുകയടക്കാന്‍ കോടതി ഉത്തരവിട്ടത്.

Branding

ഇന്ത്യബുള്‍സ് ഹൗസിംഗിന്റെ മസാല ബോണ്ടുകള്‍ വില്‍പ്പന നടന്നത് രണ്ട് മണിക്കൂര്‍ കൊണ്ട്

മുംബൈ: മുന്‍നിര ഭവന വായ്പാ ദാതാക്കളായ ഇന്ത്യബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് പുറത്തിറക്കിയ മസാല ബോണ്ടുകള്‍ വില്‍പ്പന നടന്നത് രണ്ട് മണിക്കൂര്‍ കൊണ്ട്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു 150 മില്ല്യന്‍ ഡോളറിന്റെ മസാല ബോണ്ടുകള്‍ കമ്പനി ബോണ്ട് മാര്‍ക്കറ്റില്‍ വില്‍പ്പന നടത്തിയത്. മൂന്ന്

Sports

കടലിനക്കരെ കബാലി തരംഗം: രജനികാന്തിനെ അനുകരിച്ച് മാത്യു ഹെയ്ഡന്‍

മെല്‍ബണ്‍: തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ സിനിമയായ കബാലിയിലെ ഡയലോഗ് അനുകരിച്ച് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് മുന്‍ താരം മാത്യു ഹെയ്ഡന്‍. രജനികാന്ത് ഫാന്‍സ് എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ ഹെയ്ഡന്റെ പ്രകടനം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തതോടെയാണ് സംഭവം വൈറലായത്. ഐ പി

Sports

മെസ്സിയുടെ മകനും കളിക്കളത്തിലേക്ക്!

ബ്യൂണസ് ഐറിസ്: അര്‍ജന്റീന സൂപ്പര്‍ ഫുട്‌ബോളര്‍ ലയണല്‍ മെസ്സിയുടെ പാത പിന്തുടര്‍ന്ന് മകന്‍ തിയാഗോയും. ആറ് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കായുള്ള ബാഴ്‌സലോണയുടെ ട്രയല്‍ സ്‌കൂളില്‍ തിയാഗോയെ ചേര്‍ക്കാനൊരുങ്ങുന്നുവെന്നാണ് സൂചന. ബാഴ്‌സലോണ പുതിയതായി ആരംഭിക്കുന്ന മൂന്ന്-അഞ്ച് വയസിനിടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായുള്ള ട്രയല്‍

Slider Sports

നിവിന്‍ പോളി കേരള ബ്ലാസ്റ്റേഴ്‌സ് അംബാസഡര്‍; ടീമംഗങ്ങള്‍ പരിശീലനത്തിനായി തായ്‌ലാന്‍ഡിലേക്ക്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ ക്രിക്കറ്റ് ഇതിഹാസവും സഹ ഉടമകളിലൊരാളുമായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കൊച്ചിയില്‍ അവതരിപ്പിച്ചതിനു പിന്നാലെ ടീമംഗങ്ങള്‍ തായ്‌ലാന്‍ഡിലേക്ക് പുറപ്പെട്ടു. രണ്ടാഴ്ച അവിടെ പരിശീലനം നടത്തും. തായ്‌ലാന്‍ഡിലെ പ്രീമിയര്‍, ഒന്നാം ഡിവിഷന്‍ ടീമുകളുമായി

Slider Top Stories

ഇന്ത്യന്‍ സൂപ്പര്‍ലീഗ് 2016: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഫൈനല്‍ ടീമിനെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പ്രഖ്യാപിച്ചു

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മൂന്നാമത് എഡിഷന്‍ ട്രോഫി സ്വന്തമാക്കാനുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി. യുടെ പുതിയ ടീമിനെ പ്രഖ്യാപിച്ചു. കൊച്ചിയില്‍ നടന്ന താരപ്രഭയാര്‍ന്ന ചടങ്ങില്‍ ടീം ഉടമയായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, പുതിയ സഹ ഉടമകളായ ചിരഞ്ജീവി, നാഗാര്‍ജുന, നിമ്മഗഡ്ഡ പ്രസാദ്,

Sports

ലോകകപ്പ് യോഗ്യതാ മത്സരം: ബ്രസീലിന് ജയം, അര്‍ജന്റീനയ്ക്ക് സമനില

  ബ്യൂണസ് ഐറിസ്: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കൊളംബിയക്കെതിരെ ബ്രസീലിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്രസീല്‍ കൊളംബിയയെ തകര്‍ത്തത്. അതേസമയം കരുത്തരായ അര്‍ജന്റീന വെനസ്വേലയോട് സമനില വഴങ്ങി. മത്സരത്തിന്റെ രണ്ടാം മിനുറ്റില്‍ തന്നെ കൊളംബിയക്കെതിരെ ബ്രസീല്‍ ലീഡ് നേടി. സൂപ്പര്‍

Sports

യുഎസ് ഓപ്പണ്‍: സാനിയ മിര്‍സ-ബാര്‍ബോറ സ്‌ട്രൈക്കോവ സഖ്യം പുറത്ത്

  ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ ഡബിള്‍സില്‍ നിന്നും ഇന്ത്യയുടെ സാനിയ മിര്‍സ-ചെക് റിപ്പബ്ലിക്കിന്റെ ബാര്‍ബോറ സ്‌ട്രൈക്കോവ സഖ്യം തോറ്റ് പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒന്നാം സീഡായ കരോലിന്‍ ഗാര്‍ഷ്യ-മ്ലാദനോവിക് ജോടിയോട് 7-6, 6-1 സ്‌കോറുകളുടെ നേരിട്ടുള്ള സെറ്റിനായിരുന്നു ഏഴാം

Sports

പോര്‍ച്ചുഗലിനെ തകര്‍ത്ത് സ്വിറ്റ്‌സര്‍ലാന്‍ഡ്

ബെയ്‌സല്‍: ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ യൂറോപ്യന്‍ മേഖലയിലെ കരുത്തരായ ടീമുകള്‍ക്ക് തിരിച്ചടി. യൂറോ കപ്പ് ചാമ്പ്യന്മാരായ പോര്‍ചുഗല്‍ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ ഫ്രാന്‍സും ഹോളണ്ടും സമനിലയില്‍ കുരുങ്ങി. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവത്തിലിറങ്ങിയ പോര്‍ചുഗലിനെ സ്വിറ്റ്‌സര്‍ലാന്‍ഡാണ് അട്ടിമറിച്ചത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു

Sports

വിരമിക്കാന്‍ സമയമായില്ല: റാഫേല്‍ നദാല്‍

ന്യൂയോര്‍ക്ക്: പ്രൊഫഷണല്‍ മത്സരങ്ങളില്‍ നിന്നും ഉടന്‍ വിരമിക്കില്ലെന്ന് സ്പാനിഷ് ടെന്നീസ് താരം റാഫേല്‍ നദാല്‍. കളിക്കളം ഉപേക്ഷിക്കേണ്ട സമയമായിട്ടില്ലെന്ന് അറിയിച്ച നദാല്‍ ഫോമിലേക്ക് തിരിച്ചെത്താന്‍ ചെയ്യേണ്ടതെന്താണെന്ന് അറിയാമെന്നും വ്യക്തമാക്കി. യുഎസ് ഓപ്പണിന്റെ നാലാം റൗണ്ടില്‍ തോറ്റ് പുറത്തായതിന് ശേഷമായിരുന്നു നദാലിന്റെ പ്രതികരണം.

Sports

പി ടി ഉഷ കായിക പരിശീലനം ഉപേക്ഷിക്കുന്നുവെന്ന് സൂചന

  കോഴിക്കോട്: ഒളിംപ്യന്‍ പി ടി ഉഷ കായിക താരങ്ങള്‍ക്ക് പരിശീലനം നല്‍കുന്നത് അവസാനിപ്പിക്കാനൊരുങ്ങുകയാണെന്ന് സൂചന. മുന്‍ താരത്തിനെതിരെ കുറച്ചു നാളായി ഉയരുന്ന വിവാദങ്ങള്‍ റിയോ ഒളിംപിക്‌സിന് ശേഷം രൂക്ഷമായതോടെയാണ് ഉഷ കായിക രംഗത്ത് നിന്നും മാറി നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Sports

യുഎസ് ഓപ്പണ്‍: റെക്കോര്‍ഡ് വിജയത്തോടെ സെറീന

  ന്യൂയോര്‍ക്ക്: ലോക ടെന്നീസ് ഒന്നാം നമ്പര്‍ താരമായ അമേരിക്കയുടെ സെറീന വില്യംസിന് ചരിത്ര നേട്ടം. ഗ്രാന്‍ഡ് സ്ലാം ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിജയം നേടുന്ന താരമെന്ന റെക്കോര്‍ഡാണ് സെറീന സ്വന്തമാക്കിയത്. കസാക്കിസ്ഥാന്റെ യാരോസ്ലോവ ഷ്വദോവയെ 6-2,6-3 സ്‌കോറുകളുടെ നേരിട്ടുള്ള സെറ്റുകള്‍ക്ക്

Politics Slider

കശ്മീരിലെ നടപടികള്‍ ദേശീയ താര്‍പ്പര്യം മുന്‍നിര്‍ത്തി മാത്രം: കിരണ്‍ റിജിജു

ന്യൂ ഡെല്‍ഹി: ജമ്മു കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തി മാത്രമായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു. ജമ്മു കശ്മീരിലെ എല്ലാ നടപടികളും, വിഘടനവാദികള്‍ക്കെതിര ഉള്ളതടക്കം കൈക്കൊള്ളുക ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി മാത്രമായിരിക്കും-മന്ത്ി പറഞ്ഞു.

Sports

ബോള്‍ട്ടിന്റെ അവസാന മത്സര ടിക്കറ്റിനായി ആരാധകരുടെ തിരക്ക്

  ലണ്ടന്‍: ജമൈക്കയുടെ ഇതിഹാസ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ടിന്റെ വിരമിക്കല്‍ മത്സരം കാണുന്നതിനുള്ള ടിക്കറ്റ് സ്വന്തമാക്കാന്‍ ആരാധകരുടെ വന്‍ തിരക്ക്. ട്രിപ്പിള്‍ ട്രിപ്പിള്‍ സ്വര്‍ണ നേട്ടത്തോടെ ഒളിംപിക്‌സില്‍ നിന്നും വിടപറഞ്ഞ ബോള്‍ട്ടിന്റെ അവസാന മത്സരത്തിന് ഒരുവര്‍ഷം ബാക്കിനില്‍ക്കെയാണ് ടിക്കറ്റിനായുള്ള ആരാധകരുടെ മത്സരം.

Sports

ലോകകപ്പ് യോഗ്യതാ മത്സരം: ഗോള്‍മഴ ചൊരിഞ്ഞ് സ്‌പെയിന്‍

  മാഡ്രിഡ്: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളായ സ്‌പെയിനും ഇറ്റലിക്കും ജയം. ദുര്‍ബലരായ ലീച്ചെസ്റ്റനെ സ്‌പെയിന്‍ തകര്‍ത്തപ്പോള്‍ ഇസ്രായേലിനെയായിരുന്നു ഇറ്റലി പരാജയപ്പെടുത്തിയത്. യൂറോ കപ്പിലെ ആദ്യ റൗണ്ടില്‍ പുറത്തായ സ്‌പെയിന്‍ ലോകകപ്പ് യോഗ്യതയ്ക്കുള്ള ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് നേടിയത്.