അതിര്‍ത്തിയില്‍നിന്നും ഐഎസിനെ ഉന്മൂലനം ചെയ്തു: തുര്‍ക്കി

അതിര്‍ത്തിയില്‍നിന്നും ഐഎസിനെ ഉന്മൂലനം ചെയ്തു: തുര്‍ക്കി

ബെയ്‌റൂട്ട്: സിറിയയും തുര്‍ക്കിയും അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തുനിന്നും ഐഎസിനെ ഉന്മൂലനം ചെയ്‌തെന്നു തുര്‍ക്കി. രണ്ടാഴ്ച മുന്‍പാണ് തുര്‍ക്കി യുഎസ് സഖ്യസേനയുടെ പിന്തുണയോടെ സിറിയന്‍ അതിര്‍ത്തിയില്‍ സൈനിക നടപടി ആരംഭിച്ചത്.

അതിര്‍ത്തി പ്രദേശമായ ജരാബ്ലസില്‍ സ്വാധീനം ചെലുത്തിയിരുന്ന ഐഎസ് അടക്കമുള്ള എല്ലാ ഭീകരവാദ സംഘടനകളെയും തുടച്ചു നീക്കിയതായി തുര്‍ക്കി പ്രസിഡന്റ് ബിനാലി എല്‍ദിറം വ്യക്തമാക്കി.
ശനിയാഴ്ച സിറിയന്‍ അതിര്‍ത്തിയിലെ തന്ത്രപ്രധാനമായ ജരാബ്ലസ് നഗരം തുര്‍ക്കി സൈന്യവും സിറിയന്‍ വിമതരും ചേര്‍ന്ന് തിരിച്ചുപിടിച്ചിരുന്നു. ഇതിനു ശേഷം സിറിയന്‍ സര്‍ക്കാര്‍ അനുകൂല സേനയുടെ പിന്തുണയോടെ നടത്തിയ വ്യോമാക്രമണത്തിലൂടെ സിറിയയിലെ ആലപ്പോയും സൈന്യം തിരിച്ചു പിടിക്കുകയായിരുന്നു. എന്നാല്‍ ഐഎസ് ഭീകരരെ തുരത്തിയോടിച്ച സാഹചര്യത്തില്‍ അതിര്‍ത്തിയിലെ സൈനിക നടപടി തുടരുമോയെന്ന് തുര്‍ക്കി വ്യക്തമാക്കിയില്ല.

Comments

comments

Categories: World