വാരാണസിയിലേക്കും പോര്‍ട്ട്‌ബ്ലെയറിലേക്കും ഇന്‍ഡിഗോ സര്‍വീസുകള്‍

വാരാണസിയിലേക്കും പോര്‍ട്ട്‌ബ്ലെയറിലേക്കും ഇന്‍ഡിഗോ സര്‍വീസുകള്‍

ഹൈദരാബാദ്: ഇന്ത്യയിലെ ഏറ്റവും ചെലവു കുറഞ്ഞ വിമാന സേവനം അവതരിപ്പിക്കുന്ന ഇന്‍ഡിഗോ വാരാണസിയിലേക്കും പോര്‍ട്ട്‌ബ്ലെയറിലേക്കും പ്രത്യേക സര്‍വീസുകള്‍ ആരംഭിക്കുന്നു. സെപ്റ്റംബര്‍ 30 മുതലാണ് ഹൈദരാബാദില്‍ നിന്ന് ഇരു സര്‍വീസുകളും ആരംഭിക്കുക. അന്നു തന്നെ ഹൈദരാബാദ് – ചെന്നൈ റൂട്ടിലുള്ള എട്ടാമത് വിമാന സര്‍വീസും ഇന്‍ഡിഗോ ആരംഭിക്കും.

ബിസിനസ്, വിനോദയാത്രകള്‍ക്ക് ഏറെ സൗകര്യപ്രദമായ സര്‍വീസുകളാണിവ. പുതിയ സര്‍വീസുകള്‍ ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന വിമാനക്കമ്പനിയെന്ന ഇന്‍ഡിഗോയുടെ പദവി ഉറപ്പിക്കുന്നതിന് സഹായകമാകും. സെപ്റ്റംബര്‍ 30തോടു കൂടി ഇന്‍ഡിഗോയുടെ പ്രതിദിന വിമാന സര്‍വീസുകളുടെ എണ്ണം 846 ആകും. ഇന്ത്യയിലെ 41 സ്ഥലങ്ങളിലേക്കുള്ള യാത്രസേവനങ്ങളാണ് ഇതിലുള്‍പ്പെടുക.

Comments

comments

Categories: Branding