ഇന്ത്യന്‍ ഫാഷന്‍ മേഖല വലിയ വളര്‍ച്ച നേടും: നരേന്ദ്ര കുമാര്‍

ഇന്ത്യന്‍ ഫാഷന്‍ മേഖല വലിയ വളര്‍ച്ച നേടും: നരേന്ദ്ര കുമാര്‍

കൊച്ചി: ഇന്ത്യന്‍ ഫാഷന്‍ മേഖല അടുത്ത കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ വലിയതോതില്‍ വികസിക്കുമെന്ന് ആമസോണ്‍ ഫാഷന്‍ ക്രിയേറ്റീവ് ഹെഡ് നരേന്ദ്ര കുമാര്‍. എന്‍ഐഎഫ്ടിയുടെയും ഫാഷന്‍ മാഗസിന്റെയും ആരംഭം ആഗോള ഫാഷന്‍ ഭൂപടത്തില്‍ ഇടം നേടാന്‍ ഇന്ത്യയെ സഹായിച്ചിട്ടുണ്ടെന്ന് ഇപ്പോഴും ഫാഷന്‍ മേഖലയുമായ ബന്ധമില്ലാത്ത ധാരാളമാളുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ നടന്ന ഇന്ത്യന്‍ ഫാഷന്‍ ഉച്ചകോടിയില്‍ ഇന്ത്യയിലെ ഫാഷന്‍ മേഖലയെയും അതിന്റെ വളര്‍ച്ചയെയുംപ്പറ്റി പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടുതല്‍ ഫാഷന്‍ അനുഭവങ്ങള്‍ തേടി ഇന്ത്യയിലേക്ക് ധാരാളമാളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ആളുകള്‍ ആധികാര്യതയും ഗുണനിലവാരവുമാണ് ആഗ്രഹിക്കുന്നത്. മറ്റൊരു രാജ്യത്തിനും ഇന്ത്യയെപ്പോലെ ഇത്ര ആഢംബരങ്ങള്‍ നല്‍കാനാവില്ലെന്നും രാജ്യത്തെ പ്രമുഖ ഫാഷന്‍ ഡിസൈനറായ സബ്യാസാച്ചി മുഖര്‍ജി പറഞ്ഞു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് എന്തിനു വേണ്ടിയാണ് തങ്ങള്‍ പണം മുടക്കേണ്ടതെന്ന വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം ആഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഫാഷന്‍ രംഗം നേരിടുന്ന വെല്ലുവിളികള്‍, വിപണിയുടെ വളര്‍ച്ച, എന്നിവയെല്ലാം വിശദമായി ചര്‍ച്ച ചെയ്ത ഉച്ചകോടി ടൂറിസം ഡയറക്ടര്‍ യു വി ജോസാണ് ഉദ്ഘാടനം ചെയ്തത്. റീട്ടെയല്‍ ഫാഷന്‍ ലോകം നേരിടുന്ന വെല്ലുവിളികള്‍, ദക്ഷിണേന്ത്യന്‍ ഫാഷന്‍ ലോകം നേരിടുന്ന വെല്ലുവിളികള്‍ എന്നീ വിഷഷയങ്ങളിലും ചര്‍ച്ചകള്‍ നടന്നു. പെര്‍ണിയാസ് പോപ് അപ് ഷോപ് സ്ഥാപക പെര്‍ണിയ ഖപറേഷി, ഫാഷന്‍ സ്റ്റെലിസ്റ്റ് പ്രസാദ് ബിഡപ്പ, ഫാഷന്‍ ഡിസൈനര്‍മാരായ ബീന കണ്ണന്‍, ശ്രീജിത് ജീവന്‍, ഫാഷന്‍ മാഗസിന്‍ എല്‍ഒ ഫിഷല്‍ എഡിറ്റര്‍ നീന ഹരിദാസ്, ഫാഷന്‍ ജേണലിസ്‌റഅറുകളായ വിനോദ് നായര്‍, ഫാഷന്‍ ഉച്ചകോടി സിഇഒ അരുണ്‍ ബാലചന്ദ്രന്‍ തുടങ്ങിയവര്‍ വിവിധ സെക്ഷനുകളില്‍ പങ്കെടുത്തു.

ഫാഷന്റെ വിവിധ മേഖലകളെയും ഭാവിയെയും കുറിച്ച് ചര്‍ച്ച ചെയ്ത പാനല്‍ ഫാഷന്‍ വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കി. ഇതിനോടനുബന്ധിച്ച് നടന്ന ശീമാട്ടിയുടെ ഇന്ത്യ ഡിസൈന്‍ മത്സരത്തിന്റെ അവസാന റാണ്ടില്‍ ജക്കാര്‍ത്ത് എസ്‌മോഡ് ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒന്നാം സ്ഥാനം നേടി. സിനിമാ താരം ഇഷാ തല്‍വാറാണ് വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.

ഫാഷന്‍ താല്‍പര്യങ്ങളുള്ള ഒരു കൂട്ടം പ്രൊഫഷണലുകളും ഫാഷനെ പ്രോല്‍സാഹിപ്പിക്കുന്ന ബിസിനസ് സ്ഥാപനങ്ങളും അതിനോടു ബന്ധപ്പെട്ട സംസ്ഥാനത്തെ വ്യവസായങ്ങളും ചേര്‍ന്നു രൂപം നല്‍കിയ ഒരു ഫാഷന്‍ അവേര്‍നസ് ക്രിയേഷന്‍ ബോഡിയാണ് ഇന്ത്യ ഫാഷന്‍ ഉച്ചകോടി. ഫാഷന്‍ മേഖലയുടെ സുസ്ഥിരമായ വികസനവും ക്രോസ് ഓവര്‍ ബിസിനസ് വഴി ഈ മേഖലയില്‍ വളര്‍ന്നു വരുന്നവരെ പ്രോല്‍സാഹിപ്പിക്കുകയുമാണ് ഉച്ചകോടിയുടെ ലക്ഷ്യം.

Comments

comments

Categories: Life