അധ്യാപകര്‍ക്കായി ഡെല്‍ ഇന്ത്യയുടെ പ്രത്യേക ഫിനാന്‍സ് കാര്‍ഡ്

അധ്യാപകര്‍ക്കായി ഡെല്‍ ഇന്ത്യയുടെ പ്രത്യേക ഫിനാന്‍സ് കാര്‍ഡ്

കൊച്ചി: അധ്യാപകദിനാചരണത്തിന്റെ ഭാഗമായി അധ്യാപകര്‍ക്കായി ബജാജ് ഫിനാന്‍സുമായി ചേര്‍ന്ന് ഡെല്‍ ഇന്ത്യ പ്രത്യേക ഫിനാന്‍സ് കാര്‍ഡ് അവതരിപ്പിച്ചു.

പഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ അധ്യാപകര്‍ക്ക് കൂടുതല്‍ പ്രാപ്തമാക്കുന്നതിന് ലക്ഷ്യമിടുന്ന പദ്ധതിയാണിത്. പഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ ഉപയോഗം
പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച ഡെല്‍ ആരംഭ് പദ്ധതിയില്‍ സുപ്രധാന പങ്കാളികളാണ് അധ്യാപകര്‍.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പദ്ധതിയിലൂടെ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരെ ഏകോപിപ്പിച്ച് കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ
സാധ്യതകള്‍ തിരിച്ചറിയുക എന്നതാണ് ലക്ഷ്യം. ഡെല്‍ ആരംഭിന്റെ ഭാഗമായി രാജ്യത്തെ 1200 സ്‌കൂളുകളിലായി 22,000 അധ്യാപകര്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നു. അടുത്ത വര്‍ഷം ആദ്യത്തോടെ 100,000 അധ്യാപകര്‍ക്ക് എന്‍ഐഐടിയുടെ പഴ്‌സണല്‍ കമ്പ്യൂട്ടര്‍ പരിശീലനം ലഭ്യമാക്കാനാണ് ശ്രമം. കമ്പ്യൂട്ടറിന്റെ അടിസ്ഥാനപാഠങ്ങള്‍ സ്വായത്തമാക്കുന്ന അധ്യാപകര്‍ക്ക് അഡ്വാന്‍സ്ഡ് കോഴ്‌സുകള്‍ക്ക് യോഗ്യതയും, രക്ഷിതാക്കളിലേക്ക് ഈ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നതിനുള്ള അംഗീകാരവും ലഭിക്കും.

ഇതിന് പുറമെയാണ് അധ്യാപകര്‍ക്ക് പഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ വാങ്ങുന്നതിനായി ഫിനാന്‍സ് കാര്‍ഡുകള്‍ നല്‍കുന്നത്. പ്രോസസിങ് ഫീസ് ഇല്ലാതെ 18 അല്ലെങ്കില്‍ 15 മാസ തവണകളില്‍ കമ്പ്യൂട്ടറുകള്‍ സ്വന്തമാക്കുന്നതിനുള്ള പദ്ധതി കഴിഞ്ഞ ദിവസം ആരംഭിച്ചു. ഒരു വര്‍ഷം നീളുന്ന പദ്ധതിയില്‍ രാജ്യത്തെ 75 നഗരങ്ങളിലായി 5000 സ്‌കൂളുകളിലെ പത്തു ലക്ഷം വിദ്യാര്‍ഥികളിലും 1,00,000 അധ്യാപകരിലും ഒപ്പം 2,00,000 രക്ഷിതാക്കളിലും പദ്ധതിയുടെ പ്രയോജനമെത്തുമെന്ന് ഡെല്‍ ഇന്ത്യ
കണ്‍സ്യൂമര്‍ ആന്റ് സ്‌മോള്‍ ബിസിനസ് വിഭാഗം വൈസ് പ്രസിഡന്റ് പി.കൃഷ്ണകുമാര്‍
പറഞ്ഞു.

Comments

comments

Categories: Banking