കോള്‍ ഇന്ത്യ 600 മെഗാവാട്ടിന്റെ സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കും

കോള്‍ ഇന്ത്യ 600 മെഗാവാട്ടിന്റെ സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കും

ന്യൂഡെല്‍ഹി: പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യ നാല് സംസ്ഥാനങ്ങളിലായി 600 മെഗാവാട്ടിന്റെ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കും. ആകെ 1000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പുതിയ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്. രണ്ടാംഘട്ടത്തില്‍ പൂര്‍ത്തിയാക്കുന്ന ഈ പ്ലാന്റുകള്‍ക്കായി സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എസ്ഇസിഐ) ഇതിനകം ടെണ്ടറുകള്‍ ക്ഷണിച്ചിട്ടുണ്ട്.

രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ആകെ ആയിരം മെഗാവാട്ടിന്റെ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് മുന്നോടിയായി കോള്‍ ഇന്ത്യ എസ്ഇസിഐയുമായി കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ കോള്‍ ഇന്ത്യ ലിമിറ്റഡ് മധ്യപ്രദേശില്‍ നൂറ് മെഗാവാട്ടിന്റെ രണ്ട് സൗരോര്‍ജ്ജ പ്ലാന്റുകളാണ് സ്ഥാപിക്കുന്നത്.

Comments

comments

Categories: Entrepreneurship