ഉപഭോക്തൃ സംരക്ഷണ നിയമ ഭേദഗതി: അതോറിറ്റി രൂപീകരിക്കും; ഉപഭോക്താക്കള്‍ക്ക് കരുത്ത് പകരും

ഉപഭോക്തൃ സംരക്ഷണ നിയമ ഭേദഗതി: അതോറിറ്റി രൂപീകരിക്കും; ഉപഭോക്താക്കള്‍ക്ക് കരുത്ത് പകരും

ന്യൂഡെല്‍ഹി: ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നവിധം പരസ്യങ്ങളില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഇതുള്‍പ്പടെ ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്ന വകുപ്പുകളാഅ് ഉപഭോക്തൃ സംരക്ഷണ നിയമ ഭേദഗതി ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

ഉപഭോക്തൃ സംരക്ഷണ നിയമ ഭേദഗതി ബില്ലില്‍ ഉപഭോക്തൃ കോടതികളുടെ അധികാരപരിധി സംബന്ധിച്ചും വിശദമാക്കുന്നുണ്ട്. സെലിബ്രിറ്റികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവിധം പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍ അതാത് ബ്രാന്‍ഡുമായി ഉണ്ടാക്കിയ കരാര്‍ റദ്ദാക്കുന്നതിന് ഉപഭോക്തൃ കോടതികള്‍ക്ക് പുതിയ ബില്ല് അധികാരം നല്‍കും. നിര്‍മാതാക്കള്‍ക്ക് ഉല്‍പ്പന്നത്തിനുമേലുള്ള ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നതിനുള്ള വ്യവസ്ഥകളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉല്‍പ്പന്നങ്ങളില്‍ തകരാറ് കണ്ടെത്തിയാല്‍ വിപണിയില്‍നിന്ന് ആ ഉല്‍പ്പന്നം പൂര്‍ണമായും പിന്‍വലിക്കേണ്ടി വരുന്നതടക്കമുള്ള വ്യവസ്ഥകളാണ് ഉള്ളത്. ഉല്‍പ്പന്നത്തിനെതിരെ ഉപഭോക്താവിന് കുറഞ്ഞത് നാല് പരാതികളെങ്കിലും ഉള്ള ഉല്‍പ്പന്നങ്ങള്‍ക്കെതിരേ ആണ് ഇത്തരം നടപടികള്‍ പരിഗണിക്കുക. ബില്ല് പരിഗണിക്കുന്ന പാര്‍ലമെന്ററി കമ്മിറ്റിയില്‍ ഇതു സംബന്ധിച്ച് വിരുദ്ധാഭിപ്രായങ്ങള്‍ ഉടലെടുത്തിരുന്നു. ഉല്‍പ്പന്നത്തിന്റെ ഏതെങ്കിലും ഒരു പോരായ്മ പരാതിക്കാരന്‍ കോടതിയില്‍ തെളിയിച്ചാല്‍ മതിയെന്ന തീരുമാനത്തിലാണ് പാര്‍ലമെന്ററി കമ്മിറ്റി എത്തിച്ചേര്‍ന്നിട്ടുള്ളത്.

ഉപഭോക്തൃ സംരക്ഷണ അതോറിറ്റി രൂപീകരിക്കാനും ബില്ലില്‍ നിര്‍ദ്ദേശിക്കുന്നു. ഉപഭോക്തൃ സംരക്ഷണ പ്രശ്‌നങ്ങള്‍, ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും സേഫ്റ്റി നോട്ടീസ് നല്‍കല്‍, വിപണിയില്‍ നിന്ന് ഉല്‍പ്പന്നം പിന്‍വലിക്കുന്നതിന് ഉത്തChanges proposed in Consumer Protection Act to hold celebrities liable for branരവ് പുറപ്പെടുവിക്കല്‍, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കല്‍ എന്നിവയെല്ലാം ഈ അഥോറിറ്റിയുടെ അധികാരപരിധിയില്‍ വരും.
യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷനുകീഴിലെ ബ്യൂറോ ഓഫ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍, യൂറോപ്യന്‍ കമ്മീഷനിലെ കണ്‍സ്യൂമേഴ്‌സ് പ്രൊട്ടക്ഷന്‍ ഡയറക്റ്ററേറ്റ് ജനറല്‍ എന്നിവയ്ക്കു സമാനമായി ഈ അഥോറിറ്റിക്ക് വിപണിയില്‍ ഇടപെടാന്‍ കഴിയും. ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും പരാതികളും കോടതിയിലെത്തുന്നതിന് മുമ്പ് മധ്യസ്ഥ ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പിലെത്തുന്നതിനും ബില്ല് നിര്‍ദ്ദേശിക്കുന്നു.

1986ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് വ്യവസ്ഥകള്‍ ഉണ്ടായിരുന്നെങ്കിലും ഇത് ഫലപ്രദമായി നടപ്പാക്കിയിരുന്നില്ല. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ സംബന്ധിച്ച് പത്ത് ലക്ഷം രൂപ പഴയോ രണ്ട് വര്‍ഷം തടവോ രണ്ടും കൂടിയോ ശിക്ഷ നല്‍കാനാണ് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നത്. പരസ്യങ്ങളില്‍ അഭിനയിക്കുന്നവരെയാണ് ഇതുപ്രകാരം ശിക്ഷിക്കുക. കഴിഞ്ഞ വര്‍ഷം മാഗി നൂഡില്‍സ് നിരോധിക്കപ്പെട്ടപ്പോള്‍ പരസ്യത്തില്‍ അഭിനയിച്ച അമിതാഭ് ബച്ചനും മാധുരി ദീക്ഷിതിനുമെതിരെ നോട്ടീസ് അയച്ചിരുന്നു. നിയമ ഭേദഗതികള്‍ ഉപഭോക്തൃ സംരക്ഷണത്തെ കൂടുതല്‍ ശക്തമാക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധരും സംഘടനകളും പറയുന്നത്.

Comments

comments

Categories: Slider, Top Stories