സിനിമാ ഷൂട്ടിംഗിന് അസം ഏകജാലക സംവിധാനം ഏര്‍പ്പെടുത്തും

സിനിമാ ഷൂട്ടിംഗിന് അസം  ഏകജാലക സംവിധാനം ഏര്‍പ്പെടുത്തും

ഗുവാഹത്തി: അസമിലെ വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫിലിം ഷൂട്ടിംഗിന് അനുമതി നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന ടൂറിസം മന്ത്രി ഹിംന്ത ബിസ്വ ശര്‍മ്മ അറിയിച്ചു. മികച്ച രീതിയിലുള്ള പ്രചാരണം നല്‍കുകയാണെങ്കില്‍ സിനിമാ നിര്‍മാതാക്കള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടും-അസം ടൂറിസത്തിന്റെ പുതിയ ലോഗോ പുറത്തിറക്കവെ ശര്‍മ്മ പറഞ്ഞു.
ടൂറിസം പ്രചാരണം സംസ്ഥാനത്തിനുള്ളില്‍ മാത്രം ഒതുങ്ങി നില്‍ക്കരുത്. അതു പുറത്തേക്കും വ്യാപിപ്പിക്കണം. ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ ആവശ്യമായതെല്ലാം ചെയ്യും. വിനോദസഞ്ചാര മേഖലയെ ഒരു വ്യവസായമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ടൂറിസം പ്രചാരണം ലക്ഷ്യമിട്ട് 15 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. അസമിന്റെ വിവിധ ഭാഗങ്ങളില്‍ 500 മുതല്‍ 700 വീടുകള്‍ വരെ നിര്‍മിക്കും. ടൂറിസ്റ്റുകള്‍ക്ക് ഇവിടങ്ങളില്‍ താമസിക്കുന്നതിന് അവസരമൊരുക്കും. കമഖ്യ, മജുളി തുടങ്ങിയ സ്ഥലങ്ങളില്‍ ആഭ്യന്തര ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന് വലിയ സാധ്യതകളാണുള്ളത്. ഇവിടങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 33 കോടി രൂപ ചെലവിട്ടതായും ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Movies