അസമിനു ശേഷം, മിഷന്‍ മണിപ്പൂരുമായി അമിത് ഷാ; വന്‍പ്രതീക്ഷയോടെ ബിജെപി

അസമിനു ശേഷം, മിഷന്‍ മണിപ്പൂരുമായി അമിത് ഷാ; വന്‍പ്രതീക്ഷയോടെ ബിജെപി

ഇംഫാല്‍ മന്‍സിപ്പല്‍ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 27ല്‍ 10 സീറ്റുകള്‍ നേടി ബിജെപി വരവ് അറിയിച്ചിരുന്നു

ഗുവാഹത്തി: അസമില്‍ വന്‍ വിജയത്തോടെ അധികാരത്തിലേറിയെ ശേഷം വടക്കു കിഴക്കന്‍ മേഖലയിലെ മണിപ്പൂരിലും അതാവര്‍ത്തിക്കാന്‍ ബിജെപി പദ്ധതി. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ഇതിനായുള്ള തയാറെടുപ്പുകള്‍ നടത്തിത്തുടങ്ങി. അടുത്ത വര്‍ഷം ആദ്യമാണ് മണിപ്പൂരില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.

മിഷന്‍ മണിപ്പൂരിന്റെ ഭാഗമായി ഷാ ഈ മാസം 15ന് സംസ്ഥാനത്തെ പാര്‍ട്ടി അണികളെക്കണ്ട് ചര്‍ച്ച നടത്തും. മാനവവിഭവശേഷി മന്ത്രിയും മുതിര്‍ന്ന നേതാവുമായ പ്രകാശ് ജാവദേക്കറിനെയാണ് മണിപ്പൂര്‍ തെരഞ്ഞെടുപ്പിന്റെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ഇംഫാല്‍ മന്‍സിപ്പല്‍ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 27ല്‍ 10 സീറ്റുകള്‍ നേടി ബിജെപി വരവ് അറിയിച്ചിരുന്നു. ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസിന് ലഭിച്ചത് 12 സീറ്റാണ്. 2011ല്‍ കേവലം 1 സീറ്റ് നേടിയ സ്ഥാനത്താണിത്. അന്ന് കോണ്‍ഗ്രസ് 13 സീറ്റുകളാണ് നേടിയത്.

സംഘടനാതലത്തില്‍ മണിപ്പൂരില്‍ ബിജെപി വലിയ ശക്തിയാര്‍ജ്ജിച്ചുവരികയാണ്. മാത്രമല്ല കോണ്‍ഗ്രസ് വിരുദ്ധ പാര്‍ട്ടികളെ ഏകോപിപ്പിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. ഇവരെ ഉള്‍പ്പെടുത്തി നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സ് എന്ന സഖ്യം ശക്തിപ്പെടുത്താനും പാര്‍ട്ടി പദ്ധതിയിടുന്നു. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഉള്‍പ്പെടെയുള്ള മികച്ച നേതാക്കളെ പ്രചരണത്തിനിറക്കാനും അമിത്ഷാ തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ബിജെപി സംസ്ഥാനത്ത് നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് വന്‍ജനപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Comments

comments

Categories: Politics, Slider
Tags: Amit Shah, Assam, BJP