സ്റ്റാര്‍ട്ടപ്പ് വില്ലേജുകള്‍ ഗ്രാമങ്ങളിലേക്കും; യുവാക്കളെ പ്രോത്സാഹിപ്പിക്കും

സ്റ്റാര്‍ട്ടപ്പ് വില്ലേജുകള്‍ ഗ്രാമങ്ങളിലേക്കും; യുവാക്കളെ പ്രോത്സാഹിപ്പിക്കും

ഹൈദരാബാദ്: സ്റ്റാര്‍ട്ടപ്പ് തംരംഗം ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ചിന്തയിലാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് സമൂഹമെന്ന് തെലങ്കാന വിവരസാങ്കേതിക വകുപ്പ് മന്ത്രി കെ ടി രാമ റാവു. ഗ്രാമങ്ങളില്‍ ഇന്‍ക്യുബേറ്ററുകള്‍ തുടങ്ങുന്നതും കഴിവുള്ളവരെ കണ്ടെത്ത് അവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ഹൈദരാബാദില്‍ നടന്ന നാലാമത് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമങ്ങളില്‍ സ്റ്റാര്‍ട്ടപ്പ് സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതില്‍ തങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള 650 കോടി രൂപ ഈ നീക്കത്തിന്റെ ആദ്യ പടിയാണെന്നും മന്ത്രി പറഞ്ഞു.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാഹരണമാണ് റെഡ്ബസ് സഹസ്ഥാപകന്‍ ഫനീന്ദ്ര സാമ. അദ്ദേഹത്തിന്റെ ജന്മദേശമായ നിസാമാബാദില്‍ ‘കാകടിയ സാന്‍ഡ്‌ബോക്‌സ്’ എന്ന പേരില്‍ ഇന്‍ക്യുബേറ്റര്‍ പ്രവര്‍ത്തനമാരംഭിച്ച് യുവാക്കള്‍ക്ക് മാതൃകയായിരിക്കുകയാണെന്ന് രാമ റാവു പറഞ്ഞു. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ സ്റ്റാര്‍ട്ടപ്പ് സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതില്‍ സര്‍ക്കാരിന്റെ പിന്തുണ വളരെ പ്രധാനമാണെന്നും, ശരിയായ രീതിയിലുള്ള മെന്റര്‍ഷിപ്പ് സ്റ്റാര്‍ട്ടപ്പുകളെ നേര്‍ ദിശയിലേക്ക് നയിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ബെംഗളൂരുവിന് പുറമെ തെലങ്കാനയിലും നിക്ഷേപം നടത്താന്‍ മന്ത്രി ഫനീന്ദ്ര സാമയോട് ആവശ്യപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.

Comments

comments

Categories: Entrepreneurship