രാജനു ശേഷം ആര്‍ബിഐയുടെ മുന്‍ഗണനകളില്‍ മാറ്റംവരുമെന്ന് ഡൂഷെ

രാജനു ശേഷം ആര്‍ബിഐയുടെ  മുന്‍ഗണനകളില്‍ മാറ്റംവരുമെന്ന് ഡൂഷെ

സിംഗപ്പൂര്‍: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് രഘുറാം രാജന്‍ ഒഴിഞ്ഞതോടെ ആ സ്ഥാപനം മുന്‍ഗണന നല്‍കുന്ന കാര്യങ്ങളില്‍ മാറ്റംവരുമെന്ന് ജര്‍മന്‍ ബാങ്കായ ഡൂഷെയുടെ റിപ്പോര്‍ട്ട്.

ഉര്‍ജിത് പട്ടേലിനു കീഴില്‍ ആര്‍ബിഐ ഇപ്പോഴത്തെ ധന നയം തുടരുമെന്ന് പറയാന്‍ കാര്യമായ അടിസ്ഥാനമില്ല. എന്നാല്‍ ഏതു ലക്ഷ്യത്തിലേക്കാവും ആര്‍ബിഐ നീങ്ങുകയെന്ന കാര്യം അടിവരയിടാന്‍ പ്രായോഗികമായ തെളിവുകളുണ്ട്- ആര്‍ബിഐ ആഫ്റ്റര്‍ രാജന്‍: ഇന്‍ഫ്‌ളേഷന്‍ ടാര്‍ജെറ്റിംഗ് ആന്‍ഡ് റിയില്‍ റേറ്റ്‌സ് എന്ന റിപ്പോര്‍ട്ടില്‍ ഡൂഷെ വിലയിരുത്തി.
പണപ്പെരുപ്പത്തിലും വിനിമയ നിരക്കിലും സ്ഥിരത നിലനിര്‍ത്താനും ഗുണപരമായ സാമ്പത്തിക വളര്‍ച്ചയ്ക്കും ആര്‍ബിഐ കാര്യക്ഷമമായ യഥാര്‍ത്ഥ പലിശ നിരക്കുകള്‍ ഉറപ്പുവരുത്തണം. മുന്നോട്ടുള്ള ആശയവിനിമയത്തില്‍ ആര്‍ബിഐ വളരെ സൂക്ഷിക്കണമെന്നാണ് ഇത് അര്‍ത്ഥമാക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. ധന നയത്തില്‍ ഇളവു വരുത്തുന്നതിന് സമീപ കാലത്ത് ചെറിയ അവസരം ലഭിച്ചേക്കാം. എന്നാല്‍ പണപ്പെരുപ്പ, വിനിമയ നിരക്ക് സ്ഥിരതകളെ കുറച്ചു ദുര്‍ബലപ്പെടുത്താതെ അതിനെ ഉപയോഗപ്പെടുത്തണം. എണ്ണവിലയിലെ കുതിപ്പും കിതപ്പും, ആഗോള വിപണിയിലെ കലുഷിതാവസ്ഥ, ചൈനയിലെ പ്രതിസന്ധി തുടങ്ങിയവയെല്ലാം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിച്ചു. ഏതുവഴിക്കായാലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ചെറിയ തോതിലെ മോശം പ്രകടനത്തിന് അതു കാരണമായി- റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. എന്നാല്‍ നിക്ഷേപ സൗഹൃദ നടപടികളിലൂടെയും വിവേക പൂര്‍ണമായ നിലാപാടുകളിലൂടെയും സ്ഥിരതയുള്ള പണപ്പെരുപ്പ, വിനിമയ നിരക്കുകളിലൂടെയും ആഭ്യന്തര ഉപഭോഗത്തെ കേന്ദ്രീകരിച്ചുള്ള തിരിച്ചുകയറലുകളിലൂടെയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ആഘാതങ്ങള്‍ താങ്ങുന്നതിന് കൂടുതല്‍ ശേഷിയുള്ളതാക്കാനാവും. സാമ്പത്തികപരമായും ഘടനാപരമായും ഇന്ത്യ നല്‍കുന്ന ചിത്രം പ്രതീക്ഷാ നിര്‍ഭരമാണ്. ധനനയത്തിലെ തുടര്‍ച്ചയായ മുന്‍കരുതല്‍ ഇന്ത്യന്‍ സമ്പദ്യ വ്യവസ്ഥയെ സംബന്ധിച്ച് കൂടുതല്‍ വ്യക്തത നല്‍കുമെന്നും ഡ്യൂഷ റിപ്പോര്‍ട്ട് പ്രത്യാശ പ്രകടിപ്പിച്ചു. പണപ്പെരുപ്പത്തെ പ്രതിക്ഷിച്ച നിലയിലെത്തിക്കാന്‍ 1.5-2 ശതമാനമെന്ന് നിരക്ക് അത്യാവശ്യമാണെന്ന് രഘുറാം രാജന്‍ അടിവരയിട്ടിരുന്നു. അതോടെ പലിശ നിരക്കുകള്‍ കുറയ്ക്കുന്നതിനുള്ള സാധ്യതകള്‍ ഇല്ലാതായി. ആ നയ പ്രകാരം റിപ്പോ നിരക്ക് ഇതിനകം 6.5 ശതമാനത്തിലേക്ക് താഴെയെത്തിക്കഴിഞ്ഞു. പണപ്പെരുപ്പ നിരക്ക് ശരാശരി അഞ്ചിനു താഴെയാകാനുള്ള സാധ്യതയും കുറവാണ്. എന്നാല്‍ ആര്‍ബിഐയുടെ തലപ്പത്ത് ഉര്‍ജിത് പട്ടേലിന്റെ കടന്നുവരവ് പണപ്പെരുപ്പ നിരക്ക് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് പുതു രൂപം നല്‍കാന്‍ അവസരമൊരുക്കുമെന്നും ഡൂഷെ വിലയിരുത്തി.

Comments

comments

Categories: Banking, Slider