ആരോഗ്യപരിപാലനം ഇന്ത്യക്കാര്‍ക്കിടയില്‍ സജീവമെന്ന് പഠനം

ആരോഗ്യപരിപാലനം ഇന്ത്യക്കാര്‍ക്കിടയില്‍ സജീവമെന്ന് പഠനം

കൊച്ചി: ആരോഗ്യവാന്മാരായിരിക്കുവാന്‍ ഇന്നത്തെ തലമുറ ഏറെ ശ്രദ്ധിക്കുന്നുവെന്ന് സര്‍വെ റിപ്പോര്‍ട്ട്. തിരക്കുപിടിച്ച ജീവിത ശൈലിയുടെ ഫലമായി ഉണ്ടാകുന്ന അസുഖങ്ങളെ പ്രതിരോധിക്കാന്‍ ആരോഗ്യപരിപാലനത്തിന് വിവിധ മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നതില്‍ സജീവമാണ് ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഏഴുവരെ ആചരിക്കുന്ന ആഗോള പോഷക വാരത്തിന് മുന്നോടിയായി ഐസിഐസിഐ ലൊംബാര്‍ഡ് നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം തെളിഞ്ഞിരിക്കുന്നത്.

സര്‍വെയില്‍ പങ്കെടുത്ത 44.5 ശതമാനം പേരും സമ്മര്‍ദ്ദത്തിലാണ് ജീവിക്കുന്നതെന്ന് സമ്മതിച്ചു. ജനസംഖ്യയുടെ 40 ശതമാനം പേര്‍ മാത്രമാണ് ആരോഗ്യപരിപാലന കാര്യങ്ങളില്‍ പങ്കാളികളാകുന്നത്. എന്നാല്‍ ആരോഗ്യവാന്മാരാണെന്ന് സ്വയം കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് 90 ശതമാനം പേരും അനുകൂലമായാണ് പ്രതികരിച്ചത്.

ആരോഗ്യ സംബന്ധമായ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുന്ന ശരാശരി പ്രായം 24 വയസ്സാണെന്ന് സര്‍വെയില്‍ കണ്ടെത്തി. സ്ത്രീകളെക്കാള്‍ പുരുഷന്മാരാണ് ഫിറ്റ്‌നസ് കാര്യങ്ങള്‍ ശ്രദ്ദിക്കുന്നത്. ഓട്ടം, വ്യായാമം എന്നിവ പുരുഷന്മാര്‍ പരീക്ഷിക്കുമ്പോള്‍ സ്ത്രീകള്‍ ഡയറ്റ്, യോഗ എന്നിവയില്‍ ശ്രദ്ധിക്കുന്നു.

മെട്രോ- നോണ്‍ മെട്രോ നഗരങ്ങളില്‍ ജീവിക്കുന്നവരിലും ആരോഗ്യപരിപാലനത്തിന്റ െകാര്യത്തില്‍ വ്യത്യാസമുണ്ടെന്ന് സര്‍വെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആരോഗ്യപരിപാലനം പൊതുവായി മെട്രോ നഗരത്തിലെ 75 ശതമാനം പേര്‍ കരുതുന്നു. എന്നാല്‍ നോണ്‍ മെട്രോക്കാര്‍ക്കിടയില്‍ 68 ശതമാനം പേര്‍ ഇത് ഇത് ആയുര്‍ദൈര്‍ഘ്യത്തിന്റെ ഭാഗമായി കരുതുന്നു. അസുഖങ്ങള്‍ തടയുക എന്ന ലക്ഷ്യമാണ് ആരോഗ്യ പരിപാലന കാര്യങ്ങളില്‍ സജീവമായിരിക്കുന്നവര്‍ക്കുള്ളത്.

യോഗ, ജിം, ഡയറ്റിങ് എന്നിവ ആരോഗ്യ പരിപാലനത്തില്‍ മുഖ്യ പങ്കു വഹിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. സംഗീതം കേള്‍ക്കുന്നതിലൂടെ സമ്മര്‍ദ്ദം കുറയ്ക്കാമെന്ന് 51 ശതമാനം പേര്‍ വിശ്വസിക്കുന്നു. 46 ശതമാനം പേര്‍ വിശ്രമത്തിലൂടെ അസുഖങ്ങള്‍ നിയന്ത്രിക്കാമെന്ന് കരുതുന്നവരാണ്.

ആരോഗ്യകാര്യങ്ങളില്‍ ബോധവാന്മാരായവര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സുകള്‍ വാങ്ങുന്നതില്‍ തത്പരരമാണ്. 47 ശതമാനം പേര്‍ക്കും വെല്‍നെസ് പാക്കേജുകള്‍ ഓഫര്‍ ചെയ്യാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ തയ്യാറാണെന്ന് കണ്ടെത്തി. നോണ്‍ മെട്രോകളിലെ 48 ശതമാനം പേരും ഹോല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍ ആരോഗ്യസേവനങ്ങള്‍ സുരക്ഷിതമാക്കും എന്ന് വിശ്വസിക്കുന്നവരാണെന്നും സര്‍വെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഉപഭോക്താവ് ആരോഗ്യവാനായിരിക്കണമെന്നും ആരോഗ്യകരമായ ശൈലികളിലേക്ക് എത്തുന്നതിന് ഉപഭോക്താക്കളെ സഹായിക്കാനാണ് പഠനമെന്നും ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സഞ്ജാവ് മന്ത്രി പറഞ്ഞു.

Comments

comments

Categories: Life