ചൈന വിരുദ്ധ പ്രവര്‍ത്തകന് ഹോങ്കോംഗ് നിയസഭയില്‍ അംഗത്വം

ചൈന വിരുദ്ധ പ്രവര്‍ത്തകന് ഹോങ്കോംഗ് നിയസഭയില്‍ അംഗത്വം

കോവ്‌ലൂണ്‍ സിറ്റി: ചൈന വിരുദ്ധ നിലപാടുകളുടെ വക്താവായി അറിയപ്പെടുന്ന യുവ രാഷ്ട്രീയ പ്രവര്‍ത്തകന്‍ നതാന്‍ ലോ ഹോങ്കോംഗിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചു. 58 ശതമാനം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നതാന്‍ ലോയുടെ വിജയം. അടുത്തിടെ രൂപം നല്‍കിയ ജനാധിപത്യവാദികളുടെ സംഘടനയായ യംഗ്‌സ്പിരേഷന്‍ എന്ന സംഘടനയുടെ നേതാവാണ് ലോ.

ഹോങ്കോംഗില്‍ നിലനില്‍ക്കുന്ന ചൈനീസ് നിയന്ത്രണങ്ങള്‍ക്കെതിരെ 2014ല്‍ അംബ്രല്ലാ പ്രൊട്ടെസ്റ്റ് എന്ന സമരത്തിനു നേതൃത്വം നല്‍കിയ ആളാണ് 23 കാരനായ നതാന്‍ ലോ. നിയമസഭാ പ്രവേശനം നേടിയെങ്കിലും ചൈന അനുകൂലികളായിട്ടുള്ളവര്‍ക്കു തന്നെയാണ് 70 അംഗ ഹോങ്കോംഗ് നിയമസഭയില്‍ ഇപ്പോഴും ഭൂരിപക്ഷപ്രാതിനിധ്യമുള്ളത്.

തെരഞ്ഞെടുപ്പ് ഫലത്തില്‍ ആശ്ചര്യം പ്രകടിപ്പിച്ച ലോ ഹോങ്കോംഗിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്ന് പറഞ്ഞു. പഴയ ബ്രിട്ടിഷ് കോളനിയായിരുന്ന ഹോങ്കോംഗ് 1984 സീനോ-ബ്രിട്ടിഷ് ഉടമ്പടി പ്രകാരം ചൈനീസ് പ്രവിശ്യയാണെങ്കിലും പ്രത്യേക സ്വയംഭരണാവകാശമുള്ള പ്രദേശമായാണ് പരിഗണിക്കുന്നത്. ഒരു രാജ്യം ഇരു സംവിധാനം എന്ന സമ്പ്രദായം മറികടന്നു ചൈന പ്രവര്‍ത്തിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹോങ്കോംഗിലെ ജനാധിപത്യവാദികളായ യുവാക്കള്‍ ചൈനയ്‌ക്കെതിരെ പ്രക്ഷോഭത്തിനായി ഇറങ്ങിയത്.

Comments

comments

Categories: Slider, World