Archive

Back to homepage
Sports

ഒളിംപിക്‌സ് മെഡല്‍ ജേതാക്കള്‍ സ്വച്ഛഭാരത് അംബാസഡര്‍മാരാകും

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ സ്വച്ഛഭാരത് പദ്ധതിയിലെ അംബാസഡര്‍മാരായി റിയോ ഒളിംപിക്‌സില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പി വി സിന്ധു, സാക്ഷി മാലിക്ക്, ദിപ കര്‍മാക്കര്‍ എന്നീ കായിക താരങ്ങളെ നിയമിച്ചേക്കും. പദ്ധതിയുടെ പ്രാധാന്യം സംബന്ധിച്ച പ്രചരണവും ബോധവത്കരണവും നടത്തുകയായിരിക്കും ഇവരുടെ പ്രധാന ദൗത്യം. ഗ്രാമ

Sports

തിരുപ്പതിയില്‍ നേര്‍ച്ച നിറവേറ്റി സിന്ധുവും പരിശീലകനും

തിരുപ്പതി: റിയോ ഒളിംപിക്‌സ് ബാഡ്മിന്റണില്‍ വെള്ളി മെഡല്‍ നേടിയ പി വി സിന്ധുവും പരിശീലകന്‍ പുല്ലേല ഗോപിചന്ദും തിരുപ്പതിലെത്തി നേര്‍ച്ച നിറവേറ്റി. തിരുപ്പതി തിരുമലയിലെ വെങ്കിടേശ്വര ക്ഷേത്രത്തിലാണ് ഇരുവരും പ്രത്യേക പ്രാര്‍ത്ഥനയ്ക്കായി എത്തിയത്. ഒളിംപിക്‌സ് മെഡല്‍ ജേതാവായത് വെങ്കിടേശ്വരന്റെ അനുഗ്രഹ ഫലമായാണെന്നും

Slider Top Stories

യൂണിവേഴ്‌സല്‍ ബേസിക് ഇന്‍കം അടുത്ത വര്‍ഷം മുതല്‍: അരവിന്ദ് സുബ്രഹ്മണ്യന്‍

ന്യൂഡെല്‍ഹി: അടുത്ത സാമ്പത്തിക സര്‍വെ മുതല്‍ യൂണിവേഴ്‌സല്‍ ബേസിക് ഇന്‍കം (യുബിഐ) കൂടി ഉള്‍പ്പെടുത്തുമെന്ന് ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍. ഒഡിഷയില്‍ വിദ്യാര്‍ഥികളുമായുള്ള സംവാദത്തിലാണ് അരവിന്ദ് സുബ്രഹ്മണ്യന്‍ ഇതു വ്യക്തമാക്കിയത്. രാജ്യത്തെ താഴെത്തട്ടിലുള്ള ജനങ്ങളിലേക്ക് സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ

Slider Top Stories

സേവന മേഖലയില്‍ മൂന്നര വര്‍ഷത്തിനിടയില്‍ വന്‍ വളര്‍ച്ച

ന്യൂഡെല്‍ഹി: രാജ്യത്തെ സേവന മേഖലയില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ മുന്നേറ്റം. കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടയില്‍ വന്‍ വളര്‍ച്ചയാണ് സേവന മേഖല രേഖപ്പെടുത്തിയത്. വില വര്‍ധിക്കുന്നതിനിടയിലും ആഭ്യന്തര-വിദേശ വിപണിയില്‍ ആവശ്യക്കാരേറിയതാണ് സേവന മേഖലയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയതെന്ന് സ്വകാര്യ ഏജന്‍സി നടത്തിയ സര്‍വേ

Slider Top Stories

പാരിസ് ഉടമ്പടി ഇന്ത്യ എത്രയും വേഗം അംഗീകരിക്കും: അരവിന്ദ് പനഗരിയ

ഹാങ്‌സോ (ചൈന): കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച പാരീസ് ഉടമ്പടി ഇന്ത്യ എത്രയും വേഗം അംഗീകരിക്കുമെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയ. പാരിസ് ഉച്ചകോടിയെത്തുടര്‍ന്ന് ഇന്ത്യ എടുത്ത നടപടികള്‍ ജി20 ഉച്ചകോടിക്കിടെ അരവിന്ദ് പനഗരിയ വിശദീകരിച്ചു. ഉടമ്പടിക്ക് ഈ വര്‍ഷം

Slider Top Stories

ഇസ്ലാമിക് ബാങ്കിംഗ് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാരിനു ആര്‍ബിഐ നിര്‍ദേശം

മുംബൈ: സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി പലിശ രഹിത ബാങ്കിംഗ് സമ്പ്രദായം അവതരിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. മതപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മുസ്ലിം മതത്തിലെ ഒരുവിഭാഗം ബാങ്കിംഗ് നിക്ഷേപങ്ങളില്‍ നിന്നു മാറിനില്‍ക്കുന്ന സ്ഥിതി

Slider World

ചൈന വിരുദ്ധ പ്രവര്‍ത്തകന് ഹോങ്കോംഗ് നിയസഭയില്‍ അംഗത്വം

കോവ്‌ലൂണ്‍ സിറ്റി: ചൈന വിരുദ്ധ നിലപാടുകളുടെ വക്താവായി അറിയപ്പെടുന്ന യുവ രാഷ്ട്രീയ പ്രവര്‍ത്തകന്‍ നതാന്‍ ലോ ഹോങ്കോംഗിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചു. 58 ശതമാനം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നതാന്‍ ലോയുടെ വിജയം. അടുത്തിടെ രൂപം നല്‍കിയ ജനാധിപത്യവാദികളുടെ സംഘടനയായ യംഗ്‌സ്പിരേഷന്‍ എന്ന

Slider Top Stories

തമിഴ്‌നാടിന് 15,000 ക്യൂസെക് കാവേരി ജലം കര്‍ണാടക ഉടന്‍ വിട്ടുനല്‍കണം: സുപ്രീംകോടതി

ന്യൂഡെല്‍ഹി: തമിഴ്‌നാടിന് എത്രയും വേഗം 15,000 ക്യൂസെക് കാവേരി ജലം വിട്ടുനല്‍കണമെന്ന് കര്‍ണാടക സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ഇടക്കാല പരിഹാരമെന്ന നിലയ്ക്കാണ് 10 ദിവസത്തേക്ക് ഇത്രയും വെള്ളം അനുവദിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. നേരത്തെ കര്‍ണാടക തമിഴ്‌നാടിന് പ്രതിദിനം പതിനായിരം

Slider Top Stories

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കേണ്ടത് വളര്‍ച്ചയ്ക്ക് അനിവാര്യം: മോദി

ഹാങ്‌ഷോ: ആഗോള സമ്പദ്‌വ്യവസ്ഥയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ലാഭകരമായ അന്തരീക്ഷത്തിലേക്കുള്ള മാറ്റം സാധ്യമാക്കുന്നതിനും ആവശ്യമായ എല്ലാ പിന്തുണയും ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജി-20 ഉച്ചകോടിയില്‍ വ്യക്തമാക്കി. ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി ബോര്‍ഡ് (എഫ്എസ്ബി) അടക്കമുള്ള സംവിധാനങ്ങള്‍ മുഖ്യ ലക്ഷ്യങ്ങളില്‍ ഉറച്ചു

Auto

ഫെസ്റ്റിവല്‍ സീസണ്‍: വില്‍പ്പനയില്‍ വന്‍ പ്രതീക്ഷയോടെ കമ്പനികള്‍

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയാകാന്‍ തയാറെടുക്കുന്ന ഇന്ത്യയില്‍ ഓഗസ്റ്റിലും വാഹന വില്‍പ്പനയില്‍ കമ്പനികള്‍ക്ക് മികച്ച നേട്ടം. മാരുതി സുസുക്കി, ഹ്യൂണ്ടായ് മോട്ടോഴ്‌സ്, ടാറ്റ മോട്ടോഴ്‌സ്, ഹോണ്ട, ഫോര്‍ഡ്, ജനറല്‍ മോട്ടോഴ്‌സ്, ഫോക്‌സ്‌വാഗണ്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടിവിഎസ്, ഹീറൊ

Auto

22,000 ഷെവര്‍ലെ ക്രൂസ് തിരിച്ചുവിളിക്കൊരുങ്ങി ജനറല്‍ മോട്ടോഴ്‌സ്

ന്യൂഡെല്‍ഹി: അമേരിക്കന്‍ കമ്പനി ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യന്‍ വിഭാഗം വീണ്ടും തിരിച്ചുവിളിക്കൊരുങ്ങുന്നു. എന്‍ജിന്‍ ജ്വലന പ്രക്രിയയുമായി ബന്ധപ്പെട്ടുള്ള തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നെ ഷെവര്‍ലെ സെഡാനായ ക്രൂസിന്റെ 22,000 യൂണിറ്റാണ് കമ്പനി തിരിച്ചു വിളിക്കുന്നത്. 2009-11 കാലയളവില്‍ നിര്‍മിച്ച മോഡലുകള്‍ക്കാണ് തകരാര്‍ കണ്ടെത്തിയിരിക്കുന്നത്.

Slider Top Stories

കുറഞ്ഞ ജിഎസ് ടി നിരക്കിനായി ആവശ്യമുയരുന്നു; വേണ്ടത് 16%

ന്യൂഡെല്‍ഹി: ചരക്കു സേവന നികുതിയിലെ പരമാവധി നിരക്ക് 16 ശതമാനമാക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയരുന്നു. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്നാണ് ഈ ആവശ്യം ശക്തമാകുന്നത്. ജിഎസ്ടി പ്രാബല്യത്തില്‍ വരുത്തുന്നതിലൂടെ വിലക്കയറ്റം വര്‍ധിക്കരുതെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. കുറഞ്ഞ നികുതി നിരക്ക് ജിഎസ്ടി

Business & Economy

പിഇ നിക്ഷേപകരുടെ കരുത്തില്‍ റീട്ടെയ്ല്‍ റിയല്‍റ്റി തിരിച്ചുവരവില്‍

ബെംഗളൂരു: സ്വകാര്യ ഇക്വിറ്റി നിക്ഷേപകരുടെ കരുത്തില്‍ രാജ്യത്തെ റീട്ടെയ്ല്‍ റിയല്‍ എസ്റ്റേറ്റ് വിപണി തിരിച്ചുവരുന്നു. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഏകദേശം 1,000 കോടി രൂപയുടെ നിക്ഷേപമാണ് ഇവര്‍ റീട്ടയ്ല്‍ റിയല്‍റ്റി വിപണിയില്‍ നടത്തിയത്. മാളുകള്‍, ഷോപ്പിംഗ് സെന്ററുകള്‍, റെസ്‌റ്റോറന്റുകള്‍ തുടങ്ങിയവയാണ്

Business & Economy

ലക്ഷ്വറി റെസിഡന്‍ഷ്യല്‍ നിര്‍മാണം കൂടി, വില്‍പ്പന കുറഞ്ഞു

മുംബൈ: രാജ്യത്തെ ലക്ഷ്വറി റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. കഴിഞ്ഞ നാല് വര്‍ഷമായി വളര്‍ച്ചയില്‍ കാര്യമായ നേട്ടം കൈവരിക്കാത്ത ഈ വിപണിയില്‍ ലക്ഷ്വറി റെസിഡന്‍ഷ്യല്‍ പദ്ധതികള്‍ക്കാണ് ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിടുന്നത്. നിര്‍മാണം കൂടിയതും വില്‍പ്പന വര്‍ധിക്കാത്തതുമാണ് തിരിച്ചടിക്ക് മുഖ്യ

Branding

അഹുജ ഗ്രൂപ്പിന്റെ പദ്ധതിയില്‍ നിക്ഷേപം നടത്തി പിരാമല്‍ ഫണ്ട്

മുംബൈ: പിരാമല്‍ എന്റര്‍പ്രൈസസിന്റെ ഉടമസ്ഥതയിലുള്ള റിയല്‍ എസ്റ്റേറ്റ് ഇന്‍വസ്റ്റ്‌മെന്റ് സ്ഥാപനമായ പിരാമല്‍ ഫണ്ട് മാനേജ്‌മെന്റ് അഹൂജ കണ്‍സ്ട്രക്ഷന്‍സിന്റെ പ്രീമിയല്‍ റെസിഡന്‍ഷ്യല്‍ പദ്ധതിയില്‍ നിക്ഷേപം നടത്തി. മുംബൈ വൊര്‍ളിയിലുള്ള അള്‍ട്ടസ് പദ്ധതിയിലാണ് നിക്ഷേപം നടത്തിയത്. പദ്ധതിയുടെ മൊത്തം ചെലവ് 100 കോടി രൂപയാണ്.

Uncategorized World

അഫ്ഗാനില്‍ ബസും ഇന്ധന ടാങ്കറും കൂട്ടിയിടിച്ച് 36 മരണം

കാണ്ഡഹാര്‍: അഫ്ഗാനില്‍ തെക്കന്‍ പ്രവശ്യയായ സാബൂളില്‍ ഞായറാഴ്ച രാവിലെ ബസും ഇന്ധന ടാങ്കറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റതായും സാബൂള്‍ ഗവര്‍ണര്‍ ബിസ്മില്ലാ അഫ്ഗാന്‍മല്‍ അറിയിച്ചു. കാബൂളില്‍നിന്നും കാണ്ഡഹാറിലേക്ക് പോവുകയായിരുന്നു ബസ് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നെന്നു

World

ബംഗ്ലാദേശില്‍ ഇസ്ലാമിക നേതാവ് മിര്‍ ക്വാസിമിനെ തൂക്കിലേറ്റി

ധാക്ക: ബംഗ്ലാദേശിലെ ജമാഅത്ത്-ഇ-ഇസ്ലാമി പാര്‍ട്ടി നേതാവ് മിര്‍ ക്വാസിം അലിയെ തൂക്കിലേറ്റി. 1971ല്‍ ബംഗ്ലാദേശ് വിമോചന സമര കാലത്ത് പാക് സൈന്യത്തിന്റെ കൂടെ ചേര്‍ന്ന് അതിക്രമങ്ങളും കൊലപാതകവും നടത്തിയെന്ന കുറ്റത്തിനാണു മിര്‍ ക്വാസിമിന് വധശിക്ഷ വിധിച്ചത്. ശനിയാഴ്ച രാത്രി 10.30നാണ് വധശിക്ഷ

World

ബ്രെക്‌സിറ്റ്:ബുദ്ധിമുട്ടേറിയ അനുഭവങ്ങളെ അഭിമുഖീകരിക്കാന്‍ തയാറാകണം

ലണ്ടന്‍: ബുദ്ധിമുട്ടേറിയ അനുഭവങ്ങളെ അഭിമുഖീകരിക്കാന്‍ ബ്രിട്ടന്‍ തയാറെടുക്കണമെന്ന് പ്രധാനമന്ത്രി തെരേസ മേ. ബിബിസിയുടെ രാഷ്ട്രീയകാര്യ എഡിറ്റര്‍ ആന്‍ഡ്രൂ മാറുമായി ഞായറാഴ്ച നടത്തിയ അഭിമുഖത്തിലാണ് മേ ഇക്കാര്യം സൂചിപ്പിച്ചത്. പ്രധാനമന്ത്രി പദത്തിലെത്തിയതിനു ശേഷം മേ നടത്തിയ മാധ്യമത്തിന് നല്‍കിയ ആദ്യ അഭിമുഖമായിരുന്നു ഇത്.

Sports

രഞ്ജി ട്രോഫി: കേരളത്തിന്റെ ആദ്യ മത്സരം കാശ്മീരിനെതിരെ

  കൊച്ചി: രഞ്ജി ട്രോഫി ക്രിക്കറ്റ് പുതിയ സീസണിലെ കേരളത്തിന്റെ മത്സരങ്ങള്‍ ഒക്ടോബര്‍ ആറിന് തുടങ്ങും. കല്യാണിയില്‍ ഒക്ടോബര്‍ ആറ് മുതല്‍ ഒമ്പത് വരെ നടക്കുന്ന ആദ്യ മത്സരത്തില്‍ ജമ്മു കാശ്മീരിനെയാണ് കേരളം നേരിടേണ്ടത്. സി പൂളിലെ പത്ത് ടീമുകളിലൊന്നായ കേരളത്തിന്

Sports

വിരമിക്കല്‍ പ്രഖ്യാപിച്ചത് ആരെയും കബളിപ്പിക്കാനായിരുന്നില്ല 

ബ്യൂനസ് ഐറിസ്: രാജ്യാന്തര ഫുട്‌ബോള്‍ മത്സരങ്ങളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം ദേശീയ ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ പരിഹസിച്ചവരെ ലക്ഷ്യം വെച്ച് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ മറുപടി. താന്‍ വിരമിക്കുന്നുവെന്ന് അറിയിച്ചത് ആരെയും കബളിപ്പിക്കാന്‍ വേണ്ടിയായിരുന്നില്ല എന്നാണ് മെസ്സി വ്യക്തമാക്കിയത്.