യുഎസിലെ കമ്പനികള്‍ ഓഗസ്റ്റില്‍ പുതിയ നിയമനങ്ങള്‍ നടത്തിയതില്‍ കുറവ്

യുഎസിലെ കമ്പനികള്‍ ഓഗസ്റ്റില്‍ പുതിയ നിയമനങ്ങള്‍ നടത്തിയതില്‍ കുറവ്

151,000 തൊഴിലവസരങ്ങളാണ് ഓഗസ്റ്റില്‍ സൃഷ്ടിക്കപ്പെട്ടത്

വാഷിംഗ്ടണ്‍: യുഎസിലെ തൊഴില്‍ ദാതാക്കളായ കമ്പനികള്‍ ഓഗസ്റ്റ് മാസം നടത്തിയ നിയമനങ്ങളില്‍ കുറവുണ്ടായതായി റിപ്പോര്‍ട്ട്. ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ മാറ്റം വരുത്താത്തതാണ് ഇതിനു കാരണമെന്ന് സാമ്പത്തിക നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി.

ജീവനക്കാരുടെ ശമ്പളവും ഓഗസ്റ്റ് മാസത്തില്‍ കാര്യമായി വര്‍ധിപ്പിച്ചിട്ടില്ല. അമേരിക്കയില്‍ സംഘടിപ്പിച്ച വിവധ സാമ്പത്തിക പഠനങ്ങള്‍ രാജ്യത്തെ പൗരന്മാര്‍ കൂടുതല്‍ ശുഭാപ്തി വിശ്വാസത്തോടെ തൊഴില്‍ വിപണിയെ സമീപിക്കുന്നതായാണ് വ്യക്തമാക്കുന്നത്. വരും മാസങ്ങളിലെ രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ നിന്ന് ഊര്‍ജ്ജിതമായ ചെലവിടല്‍ നടപടികള്‍ക്ക് ഇതു കാരണമാകുമെന്നാണ് സൂചന.

151,000 പുതിയ തൊഴിലുകളാണ് ഓഗസ്റ്റില്‍ നല്‍കിയിട്ടുള്ളത്. ജൂലൈ മാസത്തിലാകട്ടെ 275,000 തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. എട്ടു മാസത്തിനിടെ തൊഴില്‍ വിപണിയിലുണ്ടായിട്ടുള്ള ഏറ്റവും വലിയ പുരോഗതിയാണിത്. 271,000 പേര്‍ ക്കാണ് ജൂണില്‍ ജോലി നല്‍കിയിട്ടുള്ളത്. തുടര്‍ച്ചയായ മൂന്നാമത്തെ മാസവും 4.9 ശതമാനമാണ് തൊഴിലില്ലായ്മ നിരക്കെന്ന് യുഎസ് തൊഴില്‍ വകുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ മാസം നടന്ന യോഗത്തില്‍ ഫെഡറല്‍ റിസര്‍വ് അധ്യക്ഷ ജാനെറ്റ് യെല്ലന്‍ അടക്കമുള്ള സാമ്പത്തിക വിദഗ്ധര്‍ യുഎസ് സമ്പദ് വ്യവസ്ഥ നേടിയ ഉണര്‍വ് ഉയര്‍ത്തി ക്കാട്ടിയിരുന്നു. ഫെഡറല്‍ റിസര്‍വ് ഉപാധ്യക്ഷന് സ്റ്റാ ന് ലി ഫിഷര് തൊഴില് വിപണി ആരോഗ്യകരമായ പൂര്‍ ണതയിലേക്ക് അടുത്തതായും അഭിപ്രായപ്പെട്ടിരുന്നു

……………….
271,000 പേര്‍ ക്കാണ് ജൂണില്‍ ജോലി നല്‍കിയിട്ടുള്ളത്. തുടര്‍ച്ചയായ മൂന്നാമത്തെ മാസവും 4.9 ശതമാനമാണ് തൊഴിലില്ലായ്മ നിരക്കെന്ന് യുഎസ് തൊഴില്‍ വകുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നു

Comments

comments

Tags: Jobs, US