തായ്‌ലാന്‍ഡ് ഇന്ത്യയുമായി വ്യാപാര-സാംസ്‌കാരിക ബന്ധം ശക്തമാക്കണം: ആര്‍എസ്എസ്

തായ്‌ലാന്‍ഡ് ഇന്ത്യയുമായി വ്യാപാര-സാംസ്‌കാരിക ബന്ധം ശക്തമാക്കണം: ആര്‍എസ്എസ്

സാംസ്‌കാരികമായി ഇന്ത്യയോട് അടുത്തു നില്‍ക്കുന്ന രാജ്യങ്ങളുമായി നയതന്ത്ര ബന്ധം ശക്തമാക്കണമെന്ന് ആര്‍എസ്എസ്

ബാങ്കോക് : തായ്‌ലാന്‍ഡുമായി ബിസിനസ്, സാംസ്‌കാരിക ബന്ധങ്ങള്‍ രാജ്യം ശക്തിപ്പെടുത്തണമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം (ആര്‍എസ്എസ്) ദേശീയ നിര്‍വ്വാഹക സമിതി അംഗം ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. ഇന്ത്യയും തായ്‌ലാന്‍ഡും തമ്മിലുള്ള സാംസ്‌കാരിക ബന്ധം സുദൃഢമാക്കുകയാണ് ലക്ഷ്യം. ഇരുരാജ്യങ്ങളുടെയും സംസ്‌കാരവും പാരമ്പര്യവും തമ്മില്‍ വളരെയേറെ സാദൃശ്യങ്ങളുണ്ട്. തായ്‌ലാന്‍ഡുമായി ചരിത്രപരമായും വളരെ അടുത്ത ബന്ധമാണുള്ളത്. ഇരു രാജ്യങ്ങള്‍ക്കും സാമൂഹ്യ-സാംസ്‌കാരിക രംഗത്ത് പരസ്പര സഹായത്തോടെ മുന്നേറാന്‍ കഴിയും. ബിസിനസ്, സംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, സുരക്ഷ എന്നീ കാര്യങ്ങളില്‍ ബന്ധം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര പ്രവര്‍ത്തനങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കുവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തായ്‌ലാന്‍ഡിലെ ബിസിനസ് സമൂഹവുമായി സംവദിക്കവെ, സാംസ്‌കാരികമായി ബന്ധമുള്ള ഇന്ത്യയുമായി വ്യാപാരം ശക്തിപ്പെടുത്താന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സാംസ്‌കാരിക ബന്ധം സാമ്പത്തിക അവസരങ്ങളാക്കി മാറ്റണമെന്നും ഇന്ദ്രേഷ് കുമാര്‍ ആവശ്യപ്പെട്ടു. സാംസ്‌കാരികമായി ഇന്ത്യയോട് അടുത്ത് നില്‍ക്കുന്ന രാജ്യങ്ങളുമായി വലിയ തോതിലുള്ള സഹകരണം ഉറപ്പാക്കുന്ന നയം നരേന്ദ്ര മോദി സര്‍ക്കാര്‍ പിന്തുടരണമെന്നാണ് ആര്‍എസ്എസ് നിലപാട്. ഇതിന്റെ പ്രതിഫലനമാണ് ജപ്പാനുമായി മുമ്പെങ്ങുമില്ലാത്ത തരത്തില്‍ ബന്ധം ശക്തിപ്പെടുത്താന്‍ മോദി ശ്രമിക്കുന്നത്. ആര്‍എസ്എസിന്റെ ഗുഡ്ബുക്കിലുള്ള ഇസ്രയേലുമായുള്ള ബന്ധവും പുതിയ തലങ്ങളിലെത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

Comments

comments

Categories: Politics, Slider, World