വാരാണസി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ കൊച്ചി നഗരസഭ സന്ദര്‍ശിച്ചു

വാരാണസി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ കൊച്ചി നഗരസഭ സന്ദര്‍ശിച്ചു

കൊച്ചി: കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്വച്ഛ് ഭാരത് മിഷന്‍ (നഗരം) പദ്ധതിയുടെ ഭാഗമായി വാരാണസി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നുള്ള 38 അംഗ കൗണ്‍സിലര്‍മാര്‍ കൊച്ചി നഗരസഭ സന്ദര്‍ശിച്ചു. കൊച്ചി നഗരസഭയില്‍ നടക്കുന്ന ഉറവിടത്തില്‍ തന്നെ തരംതിരിച്ചുള്ള മാലിന്യ ശേഖരണം, മാലിന്യ നീക്കം, ഉറവിട മാലിന്യ സംസ്‌കരണം എന്നിവയെക്കുറിച്ചുള്ള വിശദമായ പവര്‍പോയിന്റ് പ്രസന്റേഷന്‍ സ്വച്ഛ് ഭാരത് ടീം അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ് സംഘാംഗങ്ങളെ സ്വീകരിച്ചു. ആരോഗ്യകമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി മോള്‍ വി.കെ, വികസന കാര്യ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗ്രേസി ജോസഫ്, നഗരസഭ സെക്രട്ടറി അമിത് മീണ, അഡീഷണല്‍ സെക്രട്ടറി അനുജ എ.എസ്, ഹെല്‍ത്ത് ഓഫീസര്‍ ഇന്‍ചാര്‍ജ് ടി.കെ. ബീന, സ്വച്ഛ് ഭാരത് മിഷന്‍ നോഡല്‍ ഓഫീസര്‍ കെ.പി. സുബൈര്‍ എന്നിവര്‍ വിഷയാവതരണം നടത്തി.

Comments

comments

Categories: Branding