അമേരിക്കയില്‍ വാഹന വില്‍പ്പന 4% താഴ്ന്നു

അമേരിക്കയില്‍ വാഹന വില്‍പ്പന 4% താഴ്ന്നു

കാലിഫോര്‍ണിയ: യുഎസിലെ വാഹന വില്‍പ്പന ഓഗസ്റ്റ് മാസത്തില്‍ നാലു ശതമാനം താഴ്ന്നു. 2015 ലെ വില്‍പ്പന വളര്‍ച്ചയുടെ കണക്കുകള്‍ ഇത്തവണ മറികടക്കാനുള്ള സാധ്യതയില്ലെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്ന് വിപണി നിരീക്ഷകര്‍ വ്യക്തമാക്കി.

പ്രമുഖ അമേരിക്കന്‍ വാഹനനിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്‌സിന്റെ വില്‍പ്പന അഞ്ചു ശതമാനത്തോളം താഴ്ന്നിട്ടുണ്ട്. ഫോഡ് എട്ടു ശതമാനം വില്‍പ്പനയിടിവ് അഭിമുഖീകരിച്ചു. ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ക്ക് ഉണ്ടായ വില്‍പ്പനയിലെ ഇടിവ് താരതമ്യേന കുറവാണ്. ടൊയോട്ടയുടെ വില്‍പ്പനയില്‍ അഞ്ചു ശതമാനവും ഹോണ്ടയുടെ വില്‍പ്പനയില്‍ നാലു ശതമാനവുമാണ് കുറവുണ്ടായിട്ടുള്ളത്. അതേ സമയം നിസ്സാന്റെ വില്‍പ്പനയില്‍ 6.5 ശതമാനം ഇടിവ് ഉണ്ടായി. ഫോക്‌സ് വാഗന്റെ വില്‍പ്പന ഒന്‍പതു ശതമാനത്തോളമാണ് ഇടിഞ്ഞത്.

എന്നാല്‍ എസ്‌യുവി (സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍ ) വിപണനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള ഫിയറ്റ് ക്രിസ്‌ലര്‍, സുബാരു കമ്പനികള്‍ നേട്ടമുണ്ടാക്കി. ഫിയറ്റ് ക്രിസ്‌ലറിന്റെ വില്‍പ്പന മൂന്നു ശതമാനം ഉയര്‍ന്നപ്പോള്‍ സുബാരുവിന്റെ വില്‍പ്പന 15 ശതമാനത്തോളം കൂടി. ഫിയറ്റ് ക്രിസ്‌ലറിന്റെ ജീപ്പ് ബ്രാന്‍ഡിനു മാത്രം 12 ശതമാനത്തോളം വില്‍പ്പന വളര്‍ച്ചായാണ് ഉണ്ടായിട്ടുള്ളത്.

Comments

comments

Categories: Auto