എസ് ബിടിക്ക് മൂന്നു ജനറല്‍ മാനേജര്‍മാര്‍

എസ് ബിടിക്ക് മൂന്നു ജനറല്‍ മാനേജര്‍മാര്‍

തിരുവനന്തപുരം: ഹര്‍ഗോവിന്ദ് സച്‌ദേവ്, ജി വെങ്കടനാരായണന്‍, അമീര്‍ ഹംസ എന്നിവര്‍ എസ്ബിടി ജനറല്‍ മാനേജര്‍മാരായി ചുമതലയേറ്റു. എസ്ബിടി ബാങ്കിങ് നയരൂപീകരണ-ഗ്രാമീണ ബാങ്കിങ് വിഭാഗം ജനറല്‍ മാനേജറായിട്ടാണ് ഹര്‍ഗോവിന്ദ് സച്‌ദേവ് സ്ഥാനമേറ്റത്. 1980ല്‍ പ്രൊബേഷനറി ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം എസ്ബിടി ചെന്നൈ പ്രാദേശിക മേധാവി, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല ദില്ലി മേഖലാ മേധാവി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇതുകൂടാതെ സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല പഞ്ചാബ് ശൃംഖലയിലും സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ നിയമിച്ചതനുസരിച്ച് കൊല്‍ക്കത്തയില്‍ യൂക്കോ ബാങ്കില്‍ ചീഫ് വിജിലന്‍സ് ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജി വെങ്കടനാരായണന്‍ എസ്ബിടി ഇന്‍സ്‌പെക്ഷന്‍ വിഭാഗം ജനറല്‍ മാനേജരായാണ് ചുമതലയേറ്റത്. ബാങ്കിന്റെ ചീഫ് റിസ്‌ക് ഓഫീസര്‍ പദവിയും അദ്ദേഹം വഹിക്കും. 1979ല്‍ പ്രൊബേഷനറി ഓഫീസറായി എസ്ബിടിയിലെത്തിയ അദ്ദേഹം സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദിലും, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരിലും ഡെപ്യൂട്ടി ജനറല്‍ മാനേജരായി വിവരസാങ്കേതികം, ഐആര്‍എം തുടങ്ങി പ്രമുഖ വിഭാഗങ്ങള്‍ കൈകാര്യം ചെയ്തു.

എ അമീര്‍ ഹംസ സ്ഥാനക്കയറ്റത്തോടെ എസ്ബിടി എസ്എഎംജി വിഭാഗം ജനറല്‍ മാനേജരായിട്ടാണ് ചുമതലയേറ്റത്. എസ്ബിടിയുടെ ദുബായ് പ്രതിനിധി കാര്യാലയത്തില്‍ ബാങ്കിന്റെ മുഖ്യപ്രതിനിധി ഓഫീസര്‍, തിരുവനന്തപുരം സോണല്‍ മാനേജര്‍ തുടങ്ങി എസ്ബിടിയില്‍ പ്രമുഖ തസ്തികകള്‍ കൈകാര്യം ചെയ്ത അദ്ദേഹം സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദില്‍ മെട്രോ സോണ്‍ തലവന്‍, മുംബൈയില്‍ വായ്പാവിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തുടങ്ങിയ വഹിച്ചിട്ടുണ്ട്.

Comments

comments

Categories: Banking