തിലന്‍ സമരവീര ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ബാറ്റിംഗ് കണ്‍സള്‍ട്ടന്റ്

തിലന്‍ സമരവീര ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ബാറ്റിംഗ് കണ്‍സള്‍ട്ടന്റ്

ധാക്ക: ശ്രീലങ്കന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരം തിലന്‍ സമരവീരയെ ബംഗ്ലാദേശ് ടീമിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി നിയമിക്കാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു. അടുത്ത മാസം ബംഗ്ലാദേശില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പര ലക്ഷ്യമിട്ടാണ് ബിസിബിയുടെ പുതിയ നീക്കം.

ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് വേണ്ടി മാത്രമാകും ബംഗ്ലാദേശിനെ സമരവീര പരിശീലിപ്പിക്കുകയെന്നും ഫീല്‍ഡിംഗ് കോച്ചായ റിച്ചാര്‍ഡ് ഹല്‍സാല്‍ അദ്ദേഹത്തിന്റെ സഹായത്തിനുണ്ടാകുമെന്നും ബിസിബി പ്രസിഡന്റ് നസ്മുല്‍ ഹസന്‍ അറിയിച്ചു.

ടീമംഗങ്ങള്‍ക്ക് സ്പിന്‍ ബൗളിംഗില്‍ പത്യേക പരിശീലനം നല്‍കാനും ബിസിബി പദ്ധതിയിടുന്നുണ്ട്. ശ്രീലങ്കന്‍ താരം റുവാന്‍ കല്‍പാഗെയെ സ്പിന്‍ ബൗളിംഗ് പരിശീലക സ്ഥാനത്തുനിന്നും പുറത്താക്കിയ ഒഴിവിലേക്ക് ആരെയും നിയമിക്കാത്ത സാഹചര്യത്തിലാണിത്.

വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം കോട്‌നി വാല്‍ഷിനെ മൂന്ന് വര്‍ഷത്തെ കരാറില്‍ ബംഗ്ലാദേശ് ടീമിന്റെ പേസ് ബൗളിംഗ് പരിശീലകനായി കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു.

സെപ്റ്റംബര്‍ 30ന് ധാക്കയിലെത്തുന്ന ഇംഗ്ലണ്ട് ടീം രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും ഉള്‍പ്പെടുന്ന പരമ്പരയ്ക്ക് ശേഷമാകും മടങ്ങുക.

Comments

comments

Categories: Sports