ട്രംപിനെയും, ഹിലരിയെയും ഇഷ്ടമല്ല

ട്രംപിനെയും, ഹിലരിയെയും ഇഷ്ടമല്ല

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി വെറും എഴുപത് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ അമേരിക്കന്‍ വോട്ടര്‍മാര്‍ ആരെ തെരഞ്ഞെടുക്കുമെന്ന ആശയക്കുഴപ്പത്തിലാണ്. പ്രധാനപ്പെട്ട സ്ഥാനാര്‍ഥികളായ ട്രംപിനെയും ഹിലരിയെയും ഭൂരിപക്ഷം വോട്ടര്‍മാര്‍ക്ക് ഇഷ്ടമല്ലെന്ന് എബിസി ന്യൂസ് നടത്തിയ സര്‍വേ ഫലം പറയുന്നു.
അഭിപ്രായ വോട്ടെടുപ്പില്‍ ഭൂരിഭാഗം പേരും ഇരുവരെയും എതിര്‍ത്താണ് വോട്ട് രേഖപ്പെടുത്തിയത്. പോളില്‍ 56 ശതമാനം പേരും ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ഥി ഹിലരിയുടെ ആശയങ്ങളോട് വിയോജിച്ചു. 25 വര്‍ഷം നീണ്ട രാഷ്ട്രീയജിവിതമുണ്ടായിട്ടും പകുതിയിലേറെ അമേരിക്കന്‍ ജനതയ്ക്ക് ഹിലരിയെ വിശ്വാസവും മതിപ്പുമില്ല. പോളില്‍ പങ്കെടുത്ത 41 ശതമാനം പേര്‍ മാത്രമാണ് ഹിലരിയെ അനുകൂലിച്ചത്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രപിന്റെ സ്ഥിതി ഇതിലും കഷ്ടമാണ്. പോളില്‍ 63 ശതമാനം പേരാണ് ട്രംപിനെതിരെ വോട്ട് രേഖപ്പെടുത്തിയത്. 35 ശതമാനം പേര്‍ ട്രംപിനെ അനുകൂലിച്ചു.

Comments

comments

Categories: World