പാകിസ്ഥാനില്‍ രണ്ട് സ്ഥലങ്ങളില്‍ ചാവേറാക്രമണം

പാകിസ്ഥാനില്‍ രണ്ട് സ്ഥലങ്ങളില്‍ ചാവേറാക്രമണം

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ വെള്ളിയാഴ്ച രണ്ട് സ്ഥലങ്ങളിലുണ്ടായ ചാവേറാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. മര്‍ദാനിലുള്ള ജില്ലാ കോടതി വളപ്പിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ രണ്ടു പൊലീസുകാര്‍ ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു. 50 ലധികം പേര്‍ക്ക് പരിക്കേറ്റു. പെഷവാറിലെ ക്രിസ്ത്യന്‍ കോളനിയിലുണ്ടായ ചാവേറാക്രമണത്തില്‍ ഒരാളും കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണു ചാവേറാക്രമണമുണ്ടായത്. മര്‍ദാനില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും അഭിഭാഷകരും സിവിലയന്‍മാരുമാണ്. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
കോടതി വളപ്പില്‍ ഒത്തുകൂടി നിന്ന ആളുകളുടെയിടയിലേക്കു ഗ്രനേഡുകള്‍ വലിച്ചെറിഞ്ഞു ഭീതി പടര്‍ത്തിയ ശേഷം ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഒരു മാസം മുന്‍പ് പാകിസ്ഥാനിലെ അഭിഭാഷക സമൂഹത്തിനു ആക്രമണം നടന്നിരുന്നു. ബലൂചിസ്ഥാനിലെ ക്വറ്റയില്‍ കോടതിക്ക് മുന്നിലുണ്ടായ ചാവേറാക്രമണത്തില്‍ 65 ഓളം പേര്‍ കൊല്ലപ്പെടുകയും 150 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Comments

comments

Categories: World

Related Articles