വിഘ്‌നം നീങ്ങി: വിഴിഞ്ഞത്തിന്റെ പാരിസ്ഥിതിക അനുമതി റദ്ദാക്കില്ല

വിഘ്‌നം നീങ്ങി:  വിഴിഞ്ഞത്തിന്റെ പാരിസ്ഥിതിക അനുമതി റദ്ദാക്കില്ല

ചെന്നൈ: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയെന്നു വിശേഷിപ്പിക്കാവുന്ന വിഴിഞ്ഞം തുറമുഖത്തിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉപാധികളോടെ അംഗീകാരം നല്‍കി. പദ്ധതിക്ക് നല്‍കിയ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്.

അദാനി ഗ്രൂപ്പാണ് തിരുവനന്തപുരത്ത് വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നത്. ദേശീയ ഹരിത ട്രൈബ്യൂണല്‍ ചെയര്‍മാന്‍ ജസ്റ്റിസ് സ്വതന്തെര്‍ കുമാര്‍ ജസ്റ്റിസ് ആര്‍ എസ് റാത്തോര്‍ തിടങ്ങിയവരടങ്ങിയ ബെഞ്ച് പദ്ധതി മേല്‍നോട്ടത്തിനായി ഏഴംഗ വിദഗ്ധസമിക്കു രൂപം നല്‍കണമെന്ന ഉപാധിയും മുന്നോട്ടുവെച്ചിട്ടുണ്ട്. ഈ സമിതിയില്‍ പരിസ്ഥിതി ശാസ്ത്രജ്ഞന്‍, സമുദ്രഗവേഷണ വിദഗ്ധന്‍, സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി എന്നിവര്‍ അംഗങ്ങളായിരിക്കണം. ആറു മാസത്തിലൊരിക്കല്‍ സമിതി പദ്ധതി പുരോഗതി സംബന്ധിച്ച് ട്രൈബ്യൂണലിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടുള്ള മാലിന്യങ്ങള്‍ കടലിലേക്ക് ഒഴുക്കിവിടാന്‍ പാടുള്ളതല്ല. പരിസ്ഥിതി സംരംക്ഷണം പാലിക്കാത്ത തുറമുഖ കമ്പനികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണം. പരിസ്ഥിതി ലോല പ്രദേശമായതിനാല്‍ അനുമതി നല്‍കരുതെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. എന്നാല്‍ ട്രൈബ്യൂണല്‍ ഈ വാദം അംഗീകരിച്ചില്ല. ഹരിത ട്രൈബ്യൂണല്‍ വിധി കൂടി ലഭിച്ചതോടെ വിഴിഞ്ഞം പദ്ധതിക്കു മുമ്പാകെയുള്ള എല്ലാ തടസങ്ങളും നീങ്ങിക്കിട്ടി.

Comments

comments

Categories: Slider, Top Stories