വസ്ത്ര കയറ്റുമതി:തിരുപ്പൂര്‍ വഴി കാണിക്കും; ബംഗ്ലാദേശിനെയും ചൈനയെയും കടത്തിവെട്ടാന്‍ ഇന്ത്യ

വസ്ത്ര കയറ്റുമതി:തിരുപ്പൂര്‍ വഴി കാണിക്കും; ബംഗ്ലാദേശിനെയും ചൈനയെയും കടത്തിവെട്ടാന്‍ ഇന്ത്യ

ന്യൂഡെല്‍ഹി: തുണിത്തരങ്ങളുടെ കയറ്റുമതിയില്‍ ഇന്ത്യ ബംഗ്ലാദേശിനെയും വിയറ്റ്‌നാമിനെയും ഒരു പക്ഷേ ചൈനയെയും കടത്തിവെട്ടിയേക്കും. ആഗോള വസ്ത്രനിര്‍മ്മാണ വ്യവസായത്തിന് ഇനി ഇന്ത്യ നേതൃത്വം നല്‍കാനുള്ള സാധ്യതകളാണ് തെളിയുന്നത്. രാജ്യത്തിന്റെ ഈ മുന്നേറ്റത്തിന് ദക്ഷിണേന്ത്യയിലെ തിരുപ്പൂര്‍ വഴി കാണിക്കും.

വസ്ത്ര കയറ്റുമതി രംഗത്ത് തിരുപ്പൂര്‍ അടുത്ത ചൈനയാകുമെന്നാണ് തിരുപ്പൂരിലെ വസ്ത്ര നിര്‍മ്മാതാവ് ടി ആര്‍ വിജയകുമാര്‍ സൂചിപ്പിക്കുന്നത്. കയറ്റുമതി രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെ്ക്കുന്ന വിജയകുമാര്‍ 2020 ആകുമ്പോഴേക്കും തന്റെ സിബിസി ഫാഷന്‍സിന്റെ വില്‍പ്പന ഇരട്ടിയാക്കാനാണ് ശ്രമിക്കുന്നത്. ഭാവിയില്‍ കയറ്റുമതി മൂന്നരട്ടിയാക്കാനും അതുവഴി അഞ്ച് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനും പദ്ധതിയിടുന്നു. ഇതിനായി തിരുപ്പൂര്‍ നഗരത്തിലെ മുഴുവന്‍ വസ്ത്ര നിര്‍മ്മാതാക്കള്‍ക്കുമായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിക്കഴിഞ്ഞു.

ചൈനയിലെ വസ്ത്രനിര്‍മ്മാണ രംഗത്ത് ഉല്‍പ്പാദനച്ചെലവ് ഉയരുകയാണെന്നും വസ്ത്രനിര്‍മ്മാണ വ്യവസായത്തെ ചൈന കയ്യൊഴിയുകയാണെന്നും വിജയകുമാര്‍ പറയുന്നു. ഇത് തിരുപ്പൂര്‍ അടക്കമുള്ള രാജ്യത്തെ വസ്ത്രനിര്‍മ്മാണ കേന്ദ്രങ്ങള്‍ക്ക് മികച്ച അവസരമാണ് സമ്മാനിക്കുന്നത്.

എന്നാല്‍ അവസരം മുതലെടുക്കാന്‍ മറ്റ് ഏഷ്യന്‍ രാജ്യങ്ങളും ശ്രമിക്കുന്നുണ്ട്. ഇന്ത്യയുടെ 17 ബില്യണ്‍ ഡോളറിന്റെ വസ്ത്ര കയറ്റുമതി ബംഗ്ലാദേശിന്റെ കഴിഞ്ഞ വര്‍ഷത്തെ കയറ്റുമതിയുടെ പകുതിയോളമേ വരൂ. ആഗോള വസ്ത്ര വിപണിയില്‍ ബംഗ്ലാദേശിന്റെ വിപണിവിഹിതം 3.7 ശതമാനമാണെങ്കില്‍ വിയറ്റ്‌നാമിന്റേത് 5.1 ശതമാനം വരും.

വസ്ത്രനിര്‍മ്മാണ മേഖലയ്ക്ക് ഒരു ബില്യണ്‍ ഡോളറിന്റെ പാക്കേജ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഈ രംഗത്ത് പത്ത് മില്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും അടുത്ത മൂന്ന് വര്‍ഷത്തോടെ കയറ്റുമതി 30 ബില്യണ്‍ ഡോളറായി വര്‍ധിപ്പിക്കുന്നതിനുമാണ് പാക്കേജിലൂടെ ഉദ്ദേശിക്കുന്നത്.

Comments

comments

Categories: Business & Economy