ഫോര്‍മുല വണ്‍ ഡ്രൈവര്‍ ഫെലിപെ മാസ വിരമിക്കുന്നു

ഫോര്‍മുല വണ്‍ ഡ്രൈവര്‍ ഫെലിപെ മാസ വിരമിക്കുന്നു

ബ്രസീലിയ: ഈ സീസണിന്റെ അവസാനത്തോടെ പ്രഫഷണല്‍ മത്സരങ്ങളില്‍ നിന്നും വിരമിക്കുമെന്ന് ഫോര്‍മുല വണ്ണിലെ ബ്രസീലിയന്‍ ഡ്രൈവറായ ഫെലിപെ മാസ. മോന്‍സയില്‍ ആരംഭിക്കുന്ന ഇറ്റാലിയന്‍ ഗ്രാന്‍പി മത്സരങ്ങള്‍ക്ക് മുന്നോടിയായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് 35-കാരനായ താരം ഇക്കാര്യം അറിയിച്ചത്.

ഫോര്‍മുല വണ്ണിലെ 15 വര്‍ഷം നീണ്ട കരിയറിന് ഈ സീസണില്‍ അവസാനമാകുമെന്നും വരാനിരിക്കുന്ന എട്ട് മത്സരങ്ങള്‍ നന്നായി ആസ്വദിക്കാനൊരുങ്ങുകയാണെന്നും ഫെലിപെ മാസ പറഞ്ഞു.

2006ല്‍ അരങ്ങേറ്റം കുറിച്ച മാസ ഇതിനോടകം 11 ഗ്രാന്‍പ്രീ കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. മുമ്പ് ഫെരാരിയുടെ ഡ്രൈവറായിരുന്ന ബ്രസീലിയന്‍ താരം 2014ല്‍ വില്യംസ്-മെഴ്‌സിഡസിലേക്ക് കൂടുമാറുകയായിരുന്നു. 13 റേസുകളില്‍ നിന്നും 39 പോയിന്റുമായി മാസ ഇപ്പോള്‍ പത്താം സ്ഥാനത്താണ്.

Comments

comments

Categories: Sports