അല്‍ക്കാടെല്‍ ലൂസെന്റ് നേതൃപദവികളില്‍ പുതിയ നിയമനങ്ങള്‍

അല്‍ക്കാടെല്‍ ലൂസെന്റ് നേതൃപദവികളില്‍ പുതിയ നിയമനങ്ങള്‍

ന്യൂഡെല്‍ഹി: അല്‍ക്കാടെല്‍ ലൂസെന്റ് എന്റര്‍പ്രൈസ് കമ്പനിയിലെ നേതൃത്വപദവികളില്‍ പുതിയ നിയമനങ്ങള്‍. മാത്തിയു ഡെസ്റ്റോട്ട് , നിക്കോളാസ് ബ്രൂണല്‍ മുതലായവരാണ് പുതുതായി അല്‍ക്കാടെല്‍ ലൂസെന്റ് എന്റര്‍പ്രൈസ് കമ്പനിയിയില്‍ ചുമതലയേറ്റത്.

മാത്തിയു ഡെസ്റ്റോട്ട് കമ്പനിയുടെ ആഗോള തലത്തിലുള്ള വില്‍പ്പന വിഭാഗത്തിന് നേതൃത്വം നല്‍കും. എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റായാണ് മാത്തിയു ഡെസ്റ്റോട്ടിന്റെ നിയമനം. അല്‍ക്കാടെല്‍ ലൂസെന്റ് എന്റര്‍പ്രൈസിന്റെ ഏഷ്യ-പസഫിക്, ഫ്രാന്‍സ് വില്‍പ്പന വിഭാഗങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്ന ഡെസ്റ്റോട്ട് വില്‍പ്പന വര്‍ധിപ്പിക്കുന്ന കാര്യത്തിലും വിപണി വിഹിതം വര്‍ധിപ്പിക്കുന്നതിലും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിട്ടുള്ളത്. കമ്യൂണിക്കേഷന്‍ ബിസിസസിന്റെ തലവനായാണ് നിക്കോളാസ് ബ്രൂണെലിനെ നിയമിച്ചിട്ടുള്ളത്.

Comments

comments

Categories: Branding

Related Articles