മൂന്നു ചെറുകിട ബാങ്കുകള്‍ ഉടന്‍: 10 ചെറുബാങ്കുകള്‍ക്ക് ആര്‍ബിഐ ലൈസന്‍സ്

മൂന്നു ചെറുകിട ബാങ്കുകള്‍ ഉടന്‍:  10 ചെറുബാങ്കുകള്‍ക്ക് ആര്‍ബിഐ ലൈസന്‍സ്

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് ലൈസന്‍സ് ലഭിച്ച 10 ചെറുകിട ബാങ്കുകളില്‍ മൂന്നെണ്ണം അടുത്ത മാസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും. കാപ്പിറ്റല്‍ ലോക്കല്‍ ഏരിയ ബാങ്ക്, സൂര്യോദയ, ഇക്വിറ്റസ് മുതലായ ബാങ്കുകളാണ് നിര്‍ദിഷ്ട മാര്‍ഗരേഖകളനുസരിച്ച് പ്രവര്‍ത്തനം തുടങ്ങാന്‍ തയാറെടുക്കുന്നത്.

ഇക്വിറ്റസ് പ്രവര്‍ത്തനസജ്ജമാണെന്നും കുറച്ചു ദിവസങ്ങള്‍ക്കകം പ്രവര്‍ത്തനം തുടങ്ങുമെന്നും മാനേജിംഗ് ഡയറക്റ്റര്‍ പിഎന്‍ വാസുദേവന്‍ പറഞ്ഞു. തുടക്കത്തില്‍ 412 ശാഖകളാണ് ഇക്വിറ്റസിന് ഉണ്ടായിരിക്കുക. രണ്ടു ശാഖകള്‍ക്കു കൂടി പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള അവസാനഘട്ട ലൈസന്‍സ് ലഭിക്കേണ്ടതുണ്ട്. പല മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തിലാണ് ബാങ്കിംഗ് ലൈസന്‍സ് വിതരണം ചെയ്യുക. വിദേശസ്ഥാപനങ്ങളുടെ നിക്ഷേപ പരിധി, വായ്പാസേവനങ്ങളില്‍ പ്രാധാന്യം കല്‍പ്പിക്കേണ്ട മേഖല എന്നിവ ഇതിലുള്‍പ്പെടുന്നു. ഇക്വിറ്റസിലെ വിദേശനിക്ഷേപ പരിധി 93 ശതമാനത്തില്‍ നിന്ന് 47 ശതമാനമായി മാറ്റിയിട്ടുണ്ട്.

ആര്‍ബിഐ ചെറുകിട ബാങ്കുകള്‍ നല്‍കുന്ന വായ്പാ സൗകര്യത്തില്‍ 50 ശതമാനവും 25 ലക്ഷം രൂപയുടേതാകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അടുത്ത കാലയളവില്‍ കൂടുതല്‍ ചെറുകിട ബാങ്കുകളും പേമെന്റ് ബാങ്കുകളും വിപണിയിലേക്ക് എത്തുന്നത് മേഖലയിലെ മത്സരം ശക്തമാക്കാന്‍ ഇടയാക്കുമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ സൂചിപ്പിക്കുന്നത്. സ്വകാര്യ ബാങ്കുകളുടെ വളര്‍ച്ച 70 ശതമാനത്തോളം വിപണി കയ്യാളുന്ന പൊതു മേഖലാ ബാങ്കുകളുടെ വിഹിതത്തില്‍ കുറവ് വരുത്തുമെന്നാണ് കരുതുന്നത്. വന്‍ നഗരങ്ങളേക്കാള്‍ ചെറുകിട ബാങ്കുകളുടെ വരവ് ചെറിയ പട്ടണങ്ങളിലെ ബാങ്കിംഗ് ബിസിനസിലെ മത്സരമാണ് ശക്തമാക്കുക.

Comments

comments

Categories: Business & Economy