പുതിയ ബ്രൗസറുമായി യുസിവെബ്

പുതിയ ബ്രൗസറുമായി യുസിവെബ്

കൊച്ചി: ആലിബാബ മൊബീല്‍ ബിസിനസ് ഗ്രൂപ്പ് കമ്പനിക്കു കീഴിലുള്ള യുസിവെബ് ഇന്‍കോര്‍പ്പറേഷന്‍ പുതിയ ബ്രൗസര്‍ അവതരിപ്പിച്ചു. ഉപയോക്താക്കള്‍ക്ക് തങ്ങള്‍ക്ക് താല്‍പര്യമുള്ള രീതിയില്‍ സജ്ജീകരിക്കാന്‍ കൂടുതല്‍ സൗകര്യം നല്‍കും വിധത്തില്‍ യുസി ന്യൂസില്‍ നിന്ന് ന്യൂസ് ഫീഡുകള്‍ ഉള്‍പ്പെടുത്തിയുള്ള പുതിയ യുസി ബ്രൗസര്‍ ഉയര്‍ന്ന വിവര സാങ്കേതികത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

2016 ജൂണില്‍ ഇന്ത്യന്‍ വിപണിക്കു മാത്രമായി അവതരിപ്പിച്ച ആപ്ലിക്കേഷനായ യുസി ന്യൂസില്‍ നിന്ന് നേരിട്ടുള്ള ന്യൂസ് ഫീഡുകള്‍ പുതിയ യുസി ബ്രൗസര്‍ വാഗ്ദാനം ചെയ്യുന്നു. ഉപയോക്താവ് തനിക്ക് താല്‍പര്യമുള്ള വിഷയങ്ങള്‍ ഒരിക്കല്‍ തെരഞ്ഞെടുത്താല്‍ ആല്‍ഗൊരിതം അത് സ്വീകരിച്ച് പ്രസ്തുത വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കും. ലളിതവും വ്യക്തവുമായ യൂസര്‍ ഇന്റര്‍ഫെയ്‌സുള്ള പുതിയ യുസി ബ്രൗസര്‍ ഹോം പേജില്‍ തന്നെ സംക്ഷിപ്തമായ ഒട്ടേറെ വിവരങ്ങള്‍ ഒറ്റ സൈ്വപ്പില്‍ ലഭ്യമാക്കുകയും ബ്രൗസറില്‍ നിന്ന് വാര്‍ത്തയിലേക്ക് സ്വിച്ച് ചെയ്യാനുള്ള മാര്‍ഗം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

പേഴ്‌സണലൈസ്ഡ് ചാനല്‍ സെറ്റിംഗ് ഉപയോഗിച്ച് ഉപയോക്താവിന് തങ്ങളുടെ ഇഷ്ട വാര്‍ത്താ ചാനല്‍ തെരഞ്ഞെടുക്കാനും തങ്ങളുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് വായനാ അനുക്രമം ഉണ്ടാക്കാനും സൗകര്യമുണ്ട്. രാത്രി കാലങ്ങളില്‍ സൗകര്യപ്രദമായ ബ്രൗസിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്ന നൈറ്റ് മോഡ് സവിശേഷതയും ഈ ഉപയോക്തൃ സൗഹൃദ ബ്രൗസറിനുണ്ട്. .പുതിയ യുസിബ്രൗസറിനു പുറമെ കളേഴ്‌സ് ടിവിയുമായി ഉള്ളടക്ക പങ്കാളിത്തവും യുസിവെബ് പ്രഖ്യാപിച്ചു.

Comments

comments

Categories: Tech