വിദേശ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേദിയൊരുക്കി ടി-ഹബ്ബ് ഇന്‍ക്യുബേറ്റര്‍

വിദേശ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേദിയൊരുക്കി ടി-ഹബ്ബ് ഇന്‍ക്യുബേറ്റര്‍

ഹൈദരാബാദ്: തെലങ്കാന സര്‍ക്കാര്‍ പിന്തുണയ്ക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്റര്‍ ടി-ഹബ്ബ് ഇന്‍ക്യുബേറ്റര്‍ വിദേശ സ്റ്റാര്‍ട്ടപ്പുകളെ ആകര്‍ഷിക്കാനൊരുങ്ങുന്നു. മികച്ച സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്റര്‍ എന്ന നിലയില്‍ ടി-ഹബ്ബിന്റെ സ്ഥാനം വീണ്ടെടുക്കുന്നതിനായാണ് ഈ നീക്കം. ഇതിന്റെ ഭാഗമായി മൂന്ന് പ്രാരംഭഘട്ട സ്റ്റാര്‍ട്ടപ്പുകള്‍ ഹൈദരാബാദില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും, മറ്റു നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ നഗരത്തില്‍ പ്രവര്‍ത്തനമാരംഭിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണെന്നും ടി-ഹബ്ബ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ്, ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, നല്‍സാര്‍ യൂണിവേഴ്‌സിറ്റി ഓഫ് ലോ എന്നിവയും മറ്റ് പല സംഘടനകളും ചേര്‍ന്നുള്ള കൂട്ടായ സംരഭമാണ് ടി-ഹബ്ബ്. വിപണി, വൈദഗ്ധ്യം, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എന്നിവയാണ് സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഹൈദരാബാദിലേക്ക് ആകര്‍ഷിക്കുന്നതിന്റെ പ്രധാനഘടകങ്ങളെന്ന് എന്‍ഡിയാ പാര്‍ട്‌ണേഴ്‌സില്‍ നിന്നുള്ള നിക്ഷേപകനായ സതീഷ് ആന്ധ്ര, പ്രാരംഭഘട്ട വെഞ്ച്വര്‍ കാപിറ്റല്‍ സംരംഭമായ പീറ്റ്, ജര്‍മ്മന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാര്‍ഷിക ടെക് സ്റ്റാര്‍ട്ടപ്പ് തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനു വേണ്ടി ടി-ഹബ്ബുമായി സഹകരിച്ച് ഹൈദരാബാദില്‍ ഒരു ടീം ഒരുക്കാനുള്ള തയാറെടുപ്പിലാണ് ഈ സംരംഭങ്ങള്‍.

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് ടെക്‌നോളജി സ്റ്റാര്‍ട്ടപ്പായ ആക്‌സല്‍ ഹെല്‍ത്തും ഹൈദരാബാദില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ പദ്ധതിയിടുന്നുണ്ട്. ഇതിനുപുറമെ ടൊറന്റോ, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് (കൃത്രിമബുദ്ധി) സ്റ്റാര്‍ട്ടപ്പുകളും ടി-ഹബ്ബുമായുള്ള സഹകരണത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

Comments

comments

Categories: Entrepreneurship