സബ്‌സിഡിയുള്ള എല്‍പിജി സിലിണ്ടറിന്റെ വില കൂടി

സബ്‌സിഡിയുള്ള എല്‍പിജി സിലിണ്ടറിന്റെ വില കൂടി

ന്യൂഡെല്‍ഹി: സബ്‌സിഡിയുള്ള പാചകവാതക (എല്‍പിജി) സിലിണ്ടറിന്റെ വിലയില്‍ വീണ്ടും വര്‍ധന. സിലിണ്ടറിന് രണ്ടു രൂപ വീതമാണ് വില കൂട്ടിയിട്ടുള്ളത്.

തുടര്‍ച്ചയായി മൂന്നാമത്തെ മാസമാണ് എല്‍പിജി സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുന്നത്. ഘട്ടംഘട്ടമായി സിലിണ്ടര്‍ വില ഉയര്‍ത്തി സബ്‌സിഡി നിര്‍ത്തലാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. പാചകവാതക സിലിണ്ടറിന് ലിറ്ററിന് 25 പൈസ വീതം ഓരോമാസവും വില വര്‍ധിപ്പിക്കുന്നതിനുള്ള അനുമതി കേന്ദ്രം പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കു നല്‍കിയിട്ടുണ്ട്. 10 മാസത്തേക്കാണ് ഇതിനുള്ള അനുമതി നല്‍കിയിട്ടുള്ളത്.

Comments

comments

Categories: Slider, Top Stories