കൈനിറയെ ഓണസമ്മാനങ്ങളുമായി പോപ്പുലര്‍ മാരുതി

കൈനിറയെ ഓണസമ്മാനങ്ങളുമായി പോപ്പുലര്‍ മാരുതി

കൊച്ചി: ഓണത്തോടനുബന്ധിച്ച് പോപ്പുലര്‍ മാരുതി ഉപഭോക്താക്കള്‍ക്ക് കൈനിറയെ സമ്മാനങ്ങള്‍ നല്‍കുന്നു. കൂടാതെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഓട്ടോ ചാമ്പ്യന്‍ ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 10 നാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മെട്രോ ചാമ്പ്യന്‍ എന്ന പേരില്‍ ഓട്ടോ ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. രണ്ട് പേര്‍ വീതമുള്ള ടീമുകള്‍ക്ക് മത്സരിക്കാം. ഒരു സ്‌കൂളില്‍ നിന്ന് എത്ര ടീമുകള്‍ക്ക് വേണമെങ്കിലും മത്സരിക്കാം. സെപ്റ്റംബര്‍ 7 ന് രജിസ്ട്രേഷനുള്ള അവസാന തീയതി. പങ്കെടുക്കുന്ന കുട്ടികള്‍ സ്‌കൂള്‍ യൂണിഫോമില്‍ എത്തണം. ഐ ഡി കാര്‍ഡ് നിര്‍ബന്ധമായും കൈവശമുണ്ടായിരിക്കണം. വിജയിക്കുന്ന ടീമിന് പതിനായിരം രൂപ ക്യാഷ് അവാര്‍ഡും റണ്ണര്‍ അപ്പിന് ഏഴായിരം രൂപയും സെക്കന്‍ഡ് റണ്ണര്‍ അപ്പിന് 5,000 രൂപയും സമ്മാനത്തുക ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8086078728 എന്ന നമ്പറില്‍ പോപ്പുലര്‍ എച്ച്ആര്‍ മാനേജര്‍ അനീഷ് ജെയിംസിനെ ബന്ധപ്പെടാവുന്നതാണ്.

സമ്മാന സമൃദ്ധമായ ഓണകാലത്തെ വരവേല്‍ക്കാന്‍ മാരുതി സുസുക്കി തേങ്ങയുടക്കൂ സമ്മാനം നേടൂ ഓഫറിലൂടെ മെഗാ ബമ്പര്‍ സമ്മാനമായ എസി, ബമ്പര്‍ സമ്മാനങ്ങളായ ട്രോളി ബാഗ്, ഡിന്നര്‍സെറ്റ്, ഉറപ്പായ സമ്മാനമായ ജ്യൂസാര്‍ എന്നിങ്ങനെ നിരവധി സമ്മാനങ്ങളാണ് പോപ്പുലര്‍ മാരുതി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്. ഇത് കൂടാതെ ഓണക്കാലത്ത് മാരുതി ബുക്ക് ചെയ്യുമ്പോള്‍ ഉറപ്പുള്ള ബുക്കിങ് സമ്മാനമായി വാട്ടര്‍ പ്യൂരിഫയറും ചെക്കപ്പ് ക്യാമ്പുകളും ടെസ്റ്റ് ഡ്രൈവ് അവസരങ്ങളും പോപ്പുലര്‍ മാരുതി ഒരുക്കിയിട്ടുണ്ട്.

Comments

comments

Categories: Auto