നൂറ് വയസുകാരി ഇന്ത്യന്‍ മുത്തശ്ശിക്ക് മൂന്ന് സ്വര്‍ണം

നൂറ് വയസുകാരി ഇന്ത്യന്‍ മുത്തശ്ശിക്ക് മൂന്ന് സ്വര്‍ണം

ന്യൂയോര്‍ക്ക്: കാനഡയിലെ വാന്‍കൗറില്‍ നടന്ന കായിക മത്സരത്തില്‍ നൂറ് വയസുകാരിയായ ഇന്ത്യന്‍ മുത്തശ്ശി നേടിയത് മൂന്ന് സ്വര്‍ണ മെഡലുകള്‍. പ്രായ പരിധിയില്ലാത്ത സ്‌പോര്‍ട്‌സ് എന്ന വിശേഷണവുമായി നടത്തപ്പെടുന്ന അമേരിക്കാസ് മാസ്റ്റര്‍ ഗെയിംസിലാണ് മന്‍ കൗര്‍ എന്ന ഇന്ത്യന്‍ മുത്തശ്ശി നേട്ടം കൈവരിച്ചത്.

ഷോട്ട്പുട്ട്, ജാവലിന്‍, ഓട്ടം എന്നീ കായിക ഇനങ്ങളിലായിരുന്നു ചണ്ഡിഗഢ് സ്വദേശിനിയായ നൂറ് വയസുകാരിയുടെ വിജയം. 100 വയസ് വിഭാഗത്തിലുള്ളവര്‍ക്ക് വേണ്ടിയുള്ള 100 മീറ്റര്‍ റേസിലെ ഏക മത്സരാര്‍ത്ഥിയായിരുന്ന മന്‍ കൗര്‍ ഒരു മിനുറ്റ് 27 സെക്കന്‍ഡ് സമയത്തില്‍ ഫിനിഷ് മത്സരം പൂര്‍ത്തിയാക്കുകയും ചെയ്തു.

തൊണ്ണൂറ്റി മൂന്നാം വയസില്‍ കായിക പരിശീലനം ആരംഭിച്ച കൗര്‍ വിവിധ മത്സരങ്ങളിലായി ഇതുവരെ 20 മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ചിട്ടയായ ഭക്ഷണ ക്രമവും വ്യായാമവുമാണ് നൂറാം വയസിലെയും ആരോഗ്യത്തിന്റെ രഹസ്യമെന്ന് താരം വ്യക്തമാക്കി. ഇന്ത്യന്‍ മുത്തശ്ശിയുടെ 78 വയസുകാരനായ മകന്‍ ഗുരുദേവ് സിംഗും ഗെയിംസില്‍ പങ്കെടുത്തിരുന്നു.

Comments

comments

Categories: Sports