കുരങ്ങന്‍മാരെ കൊന്നാല്‍ 300 രൂപ

കുരങ്ങന്‍മാരെ കൊന്നാല്‍ 300 രൂപ

ഗ്രാമപ്രദേശങ്ങളിലും നഗരങ്ങളിലും വര്‍ധിച്ചു വരുന്ന കുരങ്ങു ശല്യം തടയാനുള്ള നടപടികളുമായി ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ രംഗത്തെത്തി. ഒരു കുരങ്ങിനെ കൊല്ലാന്‍ 300 രൂപയാണ് പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്. വനപ്രദേശത്തിനു പുറത്തുള്ള കുരങ്ങന്‍മാരെ കൊന്നാല്‍ വനം വകുപ്പാണ് 300 രൂപ ഇന്‍സന്റീവായി നല്‍കുക. ഇവയെ ശല്യവിഭാഗമായി പരിഗണിച്ചിട്ടുണ്ടെന്ന് വനം കേന്ദ്ര വനം മന്ത്രി ടാക്കൂര്‍ സിങ് ബര്‍മൗരി പ്രസ്താവനയില്‍ പറഞ്ഞു. വനത്തിനു പുറത്തുള്ള പ്രദേശങ്ങളില്‍ കുരങ്ങന്‍മാരുടെ വംശവര്‍ധന തടയുന്നതിനാണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 1990-2014 കാലഘട്ടത്തിനിടയില്‍ ഹിമാചല്‍ പ്രദേശില്‍ കുരങ്ങന്‍മാരുടെ എണ്ണം അഞ്ചു മടങ്ങായാണ് വര്‍ധിച്ചത്. 1990 ല്‍ 61000 മാത്രമായിരുന്ന കുരങ്ങന്‍മാരുടെ എണ്ണം ഇപ്പോള്‍ 317000 ആയാണ് വര്‍ധിച്ചത്. കൃഷി വകുപ്പിന്റെ റിപ്പോര്‍ട്ടു പ്രകാരം ഹിമാചല്‍ പ്രദേശില്‍ കുരങ്ങന്‍മാരുടെയും മറ്റു വന്യമൃഗങ്ങളുടെയും ആക്രമണത്തില്‍ 184 കോടി രൂപയുടെ കാര്‍ഷിക വിളകള്‍ നശിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.

Comments

comments

Categories: Life