ആഫ്രിക്കന്‍ ആനകളുടെ എണ്ണം 30 ശതമാനം കുറഞ്ഞു

ആഫ്രിക്കന്‍ ആനകളുടെ എണ്ണം 30 ശതമാനം കുറഞ്ഞു

കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ 30 ശതമാനം ആഫ്രിക്കന്‍ ആനകളും ഇല്ലാതായെന്നു കണ്ടെത്തല്‍. 2007-2014 വര്‍ഷങ്ങള്‍ക്കിടയിലാണ് ആനകളുടെ എണ്ണം ആശങ്കാജനകമായി കുറഞ്ഞതെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി എലിഫെന്റ് വിതൗട്ട് ബോര്‍ഡേര്‍സ്(ഇബ്ല്യുബി)സിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് കഴിഞ്ഞ പതിറ്റാണ്ടില്‍ ആഫ്രിക്കന്‍ ആനകളുടെ എണ്ണം വന്‍തോതില്‍ കുറയുന്നതായി കണ്ടെത്തിയത്. ആഫ്രിക്കന്‍ ആനകള്‍ അന്യംനിന്നു പോകാതിരിക്കാനുള്ള ആക്ഷന്‍ പ്ലാന്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് സര്‍വേ ചൂണ്ടിക്കാട്ടുന്നത്. ആനകളുടെ എണ്ണം കുറയുന്നതു തടയാന്‍ ആവാസ വ്യവസ്ഥ സംരക്ഷിക്കാനും വേട്ട തടയാനുമുള്ള നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. ഇഡബ്ല്യുബി ഡയറക്ടര്‍ മിഷേല്‍ ചേസ് പറയുന്നു.

Comments

comments

Categories: Life