കേസ് ദുര്‍ബലപ്പെടുത്തണമെന്ന ഹര്‍ജി പിന്‍വലിച്ചു; പ്രസ്താവനയില്‍ ഉറച്ച് രാഹുല്‍

കേസ് ദുര്‍ബലപ്പെടുത്തണമെന്ന ഹര്‍ജി  പിന്‍വലിച്ചു; പ്രസ്താവനയില്‍ ഉറച്ച് രാഹുല്‍

ന്യൂഡല്‍ഹി: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഗാന്ധിജിയെ വധിച്ചെന്ന് താന്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കാന്‍ തയാറല്ലെന്നും പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 2014ല്‍ മുംബൈയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കവേ, ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഗാന്ധിജിയെ വധിച്ചതെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നു ആര്‍എസ്എസ് ബിവാന്ദി ഘടകം സെക്രട്ടറി രാജേഷ് മഹാദേവ് കുന്ദെ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കേസ് ദുര്‍ബലപ്പെടുത്തണമെന്നാവശ്യപ്പെട്ട് രാഹുലും സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
എന്നാല്‍ തനിക്കെതിരേ സമര്‍പ്പിച്ചിരിക്കുന്ന അപകീര്‍ത്തി കേസ് ദുര്‍ബലപ്പെടുത്തണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി രാഹുല്‍ പിന്‍വലിച്ചു. ഇതോടെയാണ് കീഴ് കോടതിയില്‍ വിചാരണ നടപടികള്‍ പുനരാരംഭിക്കാനുള്ള സാധ്യത ഉയര്‍ന്നുവന്നിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഭിവാന്ദി കോടതിയില്‍ ഇനി വിചാരണ നടപടികളാരംഭിക്കും.
രാഹുലിനു വേണ്ടി മുന്‍കേന്ദ്രമന്ത്രി കപില്‍ സിബിലാണ്ഹാജരായത്.

Comments

comments

Categories: Politics, Slider