Archive

Back to homepage
Top Stories

എടിഎം കവര്‍ച്ച: മറ്റിടങ്ങളിലും കവര്‍ച്ചയ്ക്കു പദ്ധതിയിട്ടു

മുംബൈ: തിരുവനന്തപുരം ജില്ലയില്‍ മറ്റ് എടിഎമ്മുകളിലും കവര്‍ച്ചയ്ക്ക് ശ്രമിച്ചിരുന്നതായി എടിഎം കവര്‍ച്ചക്കേസിലെ മുഖ്യപ്രതി ഗബ്രിയേല്‍ മരിയന്റെ വെളിപ്പെടുത്തല്‍. പൊലീസ് ചോദ്യം ചെയ്യലിലാണ് ഗബ്രിയേല്‍ മരിയന്‍ ഇതു വ്യക്തമാക്കിയത്. തിരുവനന്തപുരത്തെ സ്റ്റാച്യു, ഹൗസിംഗ് ബോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍

World

കുറ്റം ചെയ്തിട്ടില്ല;പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി

ബ്രസീലിയ: ബ്രസീലിന്റെ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട ദില്‍മ റൂസഫ്, താന്‍ നിരപരാധിയാണെന്നും ഇപ്പോഴത്തെ പ്രസിഡന്റ് തട്ടിപ്പുകാരനാണെന്നും പറഞ്ഞു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നേതാക്കളെ വ്യാജ ആരോപണം ചുമത്തി കുറ്റക്കാരായി ചിത്രീകരിച്ച് പുറത്താക്കാന്‍ ശ്രമിച്ചാല്‍ ചരിത്രം മാപ്പ് തരില്ലെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. കുറ്റവിചാരണ

World

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

റോം: ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ആഗോള കത്തോലിക്ക സഭയുടെ അധ്യക്ഷന്‍ പോപ്പ് ഫ്രാന്‍സിസിനെ വത്തിക്കാനില്‍ സന്ദര്‍ശിച്ചു. സുക്കര്‍ബര്‍ഗിനൊപ്പം ഭാര്യ പ്രിസില ചാനുമുണ്ടായിരുന്നു. ദാരിദ്ര്യം ലഘൂകരിക്കാനും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് പ്രതീക്ഷയുടെ സന്ദേശം നല്‍കുവാനും സാങ്കേതികവിദ്യയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനെക്കുറിച്ച് ഇരുവരും സംസാരിച്ചതായി വത്തിക്കാന്‍ പുറത്തിറക്കിയ

Slider Top Stories

അശ്ലീല സന്ദേശം: ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ പ്രചരണത്തില്‍ വീറും വാശിയും വര്‍ധിക്കുകയാണ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ട്രംപും, ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരിയും പ്രചരണത്തിന്റെ ഭാഗമായി വാക് പോര് രൂക്ഷമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് ടൈംസില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രചരണ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന

Business & Economy Top Stories

ഇന്ത്യ-യുഎസ് സ്ട്രാറ്റജിക് ആന്‍ഡ് കമേഴ്‌സ്യല്‍ ഡയലോഗിന് തുടക്കം; വ്യാപാരം വര്‍ധിക്കും

ന്യൂഡെല്‍ഹി: കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമനും അമേരിക്കന്‍ വാണിജ്യ സെക്രട്ടറി പെന്നി പ്രിറ്റ്‌സ്‌കെറും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യ-യുഎസ് സ്ട്രാറ്റജിക് ആന്‍ഡ് കമേഴ്‌സ്യല്‍ ഡയലോഗിന്റെ ഭാഗമായിട്ടായിരുന്നു ചര്‍ച്ച. അമേരിക്കന്‍ കോര്‍പ്പറേറ്റുകള്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം നിക്ഷേപം നടത്തുന്നതിന് തയാറാകണമെന്ന്

FK Special Slider

പെട്രോനെറ്റ് എല്‍എന്‍ജി രണ്ടു വര്‍ഷത്തിനുള്ളില്‍

ഏറെക്കാലമായി മുടങ്ങിക്കിടന്ന കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ പെട്രോനെറ്റ് എല്‍എന്‍ജി പദ്ധതിക്കു വീണ്ടും ജീവന്‍ വച്ചിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തുന്ന ഇടപെടലുകളിലൂടെ പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷ പങ്കുവയ്ക്കുകയാണ് പെട്രോനെറ്റ് കേരള പ്ലാന്റ് ഹെഡ് ടി.എന്‍ നീലകണ്ഠന്‍. ‘കേരളത്തിന്റെ ഊര്‍ജരംഗത്തെ സ്വപ്‌നപദ്ധതികളിലൊന്നാണ്

FK Special Slider

ടൂറിസം: മദ്യനയം  മോശം പ്രതിഛായ ഉണ്ടാക്കി , വേസ്റ്റ് മാനേജ്‌മെന്റ് പ്രധാനപ്രശ്‌നം

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച മദ്യനയം കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്കു കടുത്ത ആഘാതമാണുണ്ടാക്കിയത്. ടൂറിസം മേഖലയുടെ തകര്‍ച്ചയ്ക്ക് മദ്യനയം കാരണമായെന്നും കേരളത്തിന്റെ ടൂറിസം വളര്‍ച്ച 20 ശതമാനത്തില്‍ നിന്ന് ആറു ശതമാനമായി ഇടിഞ്ഞെന്നും അടുത്തിടെ ടൂറിസം വകുപ്പു നടത്തിയ പഠനത്തില്‍

Business & Economy Editorial Slider

ജിഎസ്ടിക്ക് മുന്നിലുള്ള വെല്ലുവിളി

ജിഎസ്ടി നിരക്ക് എല്ലാ സംസ്ഥാനങ്ങള്‍ക്കും സ്വീകാര്യമായ ഒന്നായി നിജപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കണം 1991ന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക പരിഷ്‌കരണമായാണ് ചരക്കുസേവന നികുതി (ജിഎസ്ടി) ബില്‍ പാസാക്കിയതിനെ സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ജിഎസ്ടി നടപ്പിലാക്കുന്നതിനായുള്ള ഭരണഘടനാ ഭേദഗതി

Entrepreneurship Motivation

പത്തു തലയുള്ള ബിസിനസുകാരന്‍!

കേരളത്തിലെ ഒരു വലിയ വിഭാഗം ബിസിനസുകാര്‍      കഴിഞ്ഞയാഴ്ചയാണ് കേരളത്തിലെ ഒരു പ്രശസ്തമായ ധനകാര്യ സ്ഥാപനത്തില്‍ കണ്‍സള്‍ട്ടിംഗ് എന്താണെന്ന് അവതരിപ്പിക്കാനുള്ള ഒരു മീറ്റിംഗിനു പോയത്. പുറമെ നിന്ന് നോക്കുമ്പോള്‍ അത്യാവശ്യം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം തന്നെയാണത്. പോരാത്തതിന്

Auto

ഉല്‍സവ കാല ഓഫറുകളുമായി ഹോണ്ട ടൂവീലര്‍

കൊച്ചി: കേരളത്തിലെ മുന്‍നിര ടൂവീലര്‍ ബ്രാന്‍ഡായ ഹോണ്ട ഓണാഘാഷത്തിന്റെ ഭാഗമായി പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. കേരള വിപണിയുടെ പ്രാധാന്യം കണക്കിലെടുത്ത് ചിങ്ങം ഒന്നിന് ആരംഭിച്ച് ഒരു മാസം നീണ്ടു നില്‍ക്കുന്ന മൂന്ന് ഓഫറുകള്‍ ഉള്‍ക്കൊള്ളുന്ന പരിപാടിയാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.    ഹോണ്ട

Business & Economy Entrepreneurship Market Leaders of Kerala

ടാറ്റ, നിലേക്കനി, കേല്‍ക്കര്‍ കൂട്ടുക്കെട്ടില്‍ അവന്തി ഫിനാന്‍സ്

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ ലഭ്യമാക്കുകയാണ് പുതിയ സംരംഭത്തിന്റെ ലക്ഷ്യം മുംബൈ: ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റ, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍ നിലേക്കനി, സാമ്പത്തിക വിദഗ്ധന്‍ വിജയ് കേല്‍ക്കര്‍ കൂട്ടുക്കെട്ടില്‍ ടെക്‌നോളജി അധിഷ്ഠിത ഫിനാഷ്യല്‍ സര്‍വീസായ അവന്തി

FK Special

ചരക്കു കൈമാറ്റം: ജിഎസ് ടിയില്‍ ഏറെ പ്രതീക്ഷ

ചരക്ക് കൈമാറ്റ മേഖലയില്‍ കാര്യക്ഷമതയും മികവും കൈമുതലാക്കി പ്രവര്‍ത്തിക്കുകയാണ് കൊച്ചി ആസ്ഥാനമായ സിഎസ്എല്‍ ഇന്ത്യ എന്ന സ്ഥാപനം. പുതുതായി കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ജിഎസ്ടി ബില്ലിനെക്കുറിച്ച് ചരക്ക് കൈമാറ്റ മേഖലയ്ക്കു വലിയ പ്രതീക്ഷകളാണുള്ളതെന്ന് സിഎസ്എല്‍ ഇന്ത്യ സിഇഒ അജയ് ജോസഫ് പറയുന്നു

Business & Economy Education

ഓസ്‌ട്രേലിയയില്‍ ഉന്നത പഠനം: ഇന്ത്യന്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ ‘അംബാസഡര്‍ ഫോര്‍ അഡലെയ്ഡ്’ മത്സരം

വിജയിക്ക് മുഴുവന്‍ ചെലവും സഹിതമുള്ള നാലാഴ്ചത്തെ സൗജന്യ അഡലെയ്ഡ് സ്റ്റഡി ടൂര്‍ സമ്മാനം. കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തെലങ്കാന, ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കു മത്സരം കൊച്ചി: ഇന്ത്യന്‍ വിദ്യാര്‍ഥികളെ പഠനത്തിനായി രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന് വടക്കന്‍

Top Stories

ജി20: ചൈനയിലെത്തും മുന്‍പ് വിയറ്റ്‌നാം സന്ദര്‍ശനം; മോദിയുടെ നയതന്ത്രനീക്കം

ന്യൂഡെല്‍ഹി: അടുത്ത മാസം ചൈനയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്രാ മധ്യേ വിയറ്റ്‌നാം സന്ദര്‍ശിക്കും. തെക്കു കിഴക്കന്‍ ഏഷ്യയിലെ നയതന്ത്ര സാന്നിധ്യം വര്‍ധിപ്പിക്കുക എന്നതാണ് വിയറ്റ്‌നാം സന്ദര്‍ശനത്തിലൂടെ പ്രധാനമന്ത്രി ലക്ഷ്യം വെക്കുന്നത്. സാമ്പത്തികം, നൈപുണ്യ

Editorial Politics

മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റും പണിമുടക്കും

സെപ്റ്റംബര്‍ രണ്ടിന് നടക്കുന്ന ദേശീയ പൊതുപണിമുടക്കിനെ പിന്തുണച്ചുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് അദ്ദേഹത്തിന്റെ ബിസിനസ് സൗഹൃദ പ്രതിച്ഛായക്ക് ഗുണം ചെയ്യില്ല മുഖ്യമന്ത്രിയെന്ന നിലയില്‍ മികച്ച തുടക്കമായിരുന്നു പിണറായി വിജയന്റേത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുന്ന നടപടികളിലൂടെയും സംസ്ഥാനത്ത് സംരംഭകത്വം പ്രോത്സാഹിപ്പിക്കുമെന്ന

FK Special

റിയല്‍ എസ്‌റ്റേറ്റ് മേഖല: വരുമോ സുവര്‍ണകാലം ?

കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കു മറികടക്കാന്‍ നിരവധി പ്രശ്‌നങ്ങളാണുള്ളത്. സാമ്പത്തിക മാന്ദ്യത്തിനുമപ്പുറം നിയമങ്ങള്‍ ഉള്‍പ്പടെയുള്ള നിരവധി പ്രശ്‌നങ്ങളാണ് പ്രമുഖ ബില്‍ഡര്‍മാര്‍ കേരളത്തില്‍ അനുഭവിക്കേണ്ടി വരുന്നത്. നിലവില്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ വ്യവസായ രംഗമാണ് റിയല്‍ എസ്‌റ്റേറ്റ് മേഖല. മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ

FK Special

പുത്തൂരില്‍ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സുവോളജിക്കല്‍ പാര്‍ക്ക്

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ മൃഗശാല തൃശൂര്‍ ജില്ലയിലെ പുത്തൂരില്‍ രണ്ടു വര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാകുമെന്നു പ്രതീക്ഷ. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ 150 കോടി വകയിരുത്തുകയും പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി 15 കോടി അനുവദിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കുമായി ബന്ധപ്പെട്ട പ്രതീക്ഷകള്‍ക്കു വീണ്ടും ജീവന്‍

Business & Economy

ഫനീഷ് മൂര്‍ത്തി മാര്‍ലാബ്‌സ് ബോര്‍ഡില്‍

ഐഗേറ്റ് മുന്‍ സിഇഒ ഫനീഷ് മൂര്‍ത്തി ഡിജിറ്റല്‍ ടെക്‌നോളജി സൊലൂഷന്‍ പ്രൊവൈഡറായ മാര്‍ലാബ്‌സ് ഡയറക്ടര്‍ ബോര്‍ഡില്‍ ചേര്‍ന്നു. ഐഗേറ്റിന്റെയും ഇന്‍ഫോസിസിന്റെയും വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ് ഫനീഷ് മൂര്‍ത്തി. കമ്പനിയെ പുന:സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ബോര്‍ഡില്‍ ഫനീഷ് മൂര്‍ത്തിയെ ഉള്‍പ്പെടുത്തിയത് ടീമിന്

Entrepreneurship

നോഷന്‍ പ്രസും സോളോയും നിക്ഷേപം സമാഹരിച്ചു

ചെന്നൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സെല്‍ഫ് പബ്ലിഷിങ് സ്റ്റാര്‍ട്ടപ്പായ നോഷന്‍ പ്രസും ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാലന്റ് മാര്‍ക്കറ്റപ്ലേസായ സോളോയും ഒരു ദശലക്ഷം ഡോളറിന്റെ നിക്ഷേപം സമാഹരിച്ചു. സ്വിറ്റ്‌സര്‍ലന്റ് സോഫ്റ്റ്‌വെയര്‍ കമ്പനിയാണ് സോളോയില്‍ നിക്ഷേപം നടത്തിയത്. വിപണിയിലെ സേവനങ്ങഅള്‍ വര്‍ധിപ്പിക്കുന്നതിനും മാനേജ്‌മെന്റ് ടീമിന്റെ

Politics

ജെറ്റ് എയര്‍വേസ് ഒരുകാലത്ത് തനിക്ക് ജോലി നിഷേധിച്ചു

ന്യൂഡെല്‍ഹി: ജെറ്റ് എയര്‍വേസ് തനിക്ക് ഒരു കാലത്ത് ജോലി നിഷേധിച്ചിരുന്നതായി കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രി സ്മൃതി ഇറാനി. തനിക്ക് ആകര്‍ഷകമായ വ്യക്തിത്വമില്ലെന്ന് പറഞ്ഞാണ് ജെറ്റ് എയര്‍വേസിലെ ക്യാബിന്‍ ക്രൂ തസ്തികയിലേക്ക് നല്‍കിയ അപേക്ഷ തള്ളിയത്. എയര്‍ പാസഞ്ചേഴ്‌സ് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ