ലിവ്‌സ്‌പേസ് 100 കോടി നിക്ഷേപം സമാഹരിച്ചു

ലിവ്‌സ്‌പേസ് 100 കോടി നിക്ഷേപം സമാഹരിച്ചു

ഓണ്‍ലൈന്‍ ഹോം ഡിസൈന്‍ സ്റ്റാര്‍ട്ടപ്പായ ലിവ്‌സ്‌പേസ് മൂന്നാംഘട്ട നിക്ഷേപസമാഹരണത്തില്‍ നിലവിലെ നിക്ഷേപകരില്‍ നിന്നും 100 കോടി രൂപ നിക്ഷേപം സമാഹരിച്ചു. ബെസ്‌മെര്‍ വെഞ്ച്വേഴ്‌സ് പാര്‍ട്‌ണേഴ്‌സ്, ജംഗിള്‍ വെഞ്ച്വേഴ്‌സ്, ഹെലിയണ്‍ എന്നിവരാണ് നിക്ഷേപകര്‍. ഇന്ത്യയിലെ മെട്രോനഗരങ്ങളില്‍ കമ്പനിയുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന് തുക വിനിയോഗിക്കാനാണ് ലിവ്‌സ്‌പേസ് പദ്ധതിയിടുന്നത്.

ഇതിന്റെ ഭാഗമായി 2016 ആകുമ്പോഴേക്കും നോയിഡ, ഗുഡ്ഗാവ്, മുംബൈ എന്നിവിടങ്ങളിലും 2017 ആകുമ്പോഴേക്കും പുനൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും കമ്പനി സേവനം വ്യാപിപ്പിക്കും. വെര്‍ച്വല്‍ റിയാലിറ്റി ടെക്‌നോളജിയോടുകൂടിയ പുതിയ ഒരു ലിവ്‌സ്‌പേസ് ഡിസൈന്‍ സ്റ്റുഡിയോ ആരംഭിക്കാനും കമ്പനി തയാറെടുക്കുന്നുണ്ട്. ഡിസൈന്‍അപ്പ്, ഡെല്‍.ഇന്‍, യോഫ്‌ളോര്‍ എന്നിവയെ സ്വന്തമാക്കിയതിലൂടെ ഹോം ഡിസൈനര്‍മാരുടെ എണ്ണം വര്‍ധിപ്പിച്ച ലിവ്‌സ്‌പേസ് 2017 സാമ്പത്തിക വര്‍ഷം അവസാനത്തോടെ 100 ദശലക്ഷം ഡോളറിന്റെ വരുമാനമാണ് ലക്ഷ്യമിടുന്നത്. കമ്പനിയുടെ വരുമാനത്തിന്റെ പകുതിയും ആഴത്തിലുള്ള ഇ-കൊമേഴ്‌സ് ഇന്റഗ്രേഷനോടുകൂടിയ മോഡുലാര്‍ കിച്ചണ്‍, വാര്‍ഡോബ് സിസ്റ്റം എന്നിവ വഴിയാണ് ലഭിക്കുന്നത്. 2014 ഡിസംബറില്‍ അനൂജ് ശ്രീവാസ്തവ, രാമകാന്ത് ശര്‍മ എന്നിവര്‍ ചേര്‍ന്നാണ് വീട്ടുടമകള്‍ക്കും ഇന്റീരിയര്‍ ഡിസൈനര്‍മാര്‍ക്കും ഒരു പോലെ പ്രയോജനകരമായ ലിവ്‌സ്‌പേസ് ആരംഭിക്കുന്നത്.

Comments

comments

Categories: Branding