ബിഎംഎല്‍ മുഞ്ചള്‍ യൂണിവേഴ്‌സിറ്റി റിസര്‍ച്ച് സെന്റര്‍ ആരംഭിച്ചു

ബിഎംഎല്‍ മുഞ്ചള്‍ യൂണിവേഴ്‌സിറ്റി റിസര്‍ച്ച് സെന്റര്‍ ആരംഭിച്ചു

ന്യൂഡെല്‍ഹി: ഹീറോ ഗ്രൂപ്പ് പിന്തുണയ്ക്കുന്ന ബിഎംഎല്‍ മുഞ്ചള്‍ യൂണിവേഴ്‌സിറ്റി റിസര്‍ച്ച് സെന്റര്‍ ആരംഭിച്ചു. സേവന, നിര്‍മ്മാണ മേഖലകളില്‍ റിസര്‍ച്ച് നടത്തുന്നതിനും കണ്‍സള്‍ട്ടന്‍സി സര്‍വീസ് ലഭ്യമാക്കുന്നതിനുമായാണ് റിസര്‍ച്ച് സെന്റര്‍ ആരംഭിച്ചത്. ലണ്ടന്‍ ഇംപീരിയല്‍ കോളെജുമായുള്ള സഹകരണത്തോടെയാണ് സെന്റര്‍ പ്രവര്‍ത്തിക്കുക. സര്‍വീസ്, പ്രോസസ് ആന്‍ഡ് നെറ്റ്‌വര്‍ക്ക് ഡിസൈന്‍, ബ്യൂറോക്രസി ആന്‍ഡ് ടെക്‌നോളജി, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, സ്മാര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍, എനര്‍ജി, മലിനീകരണ നിയന്ത്രണം, പരിസ്ഥിതി, കാലാവസ്ഥ വ്യതിയാനം, ഹെല്‍ത്ത്‌കെയര്‍ ഓപ്പറേഷന്‍സ്, ഡെലിവെറി തുടങ്ങിയ വിഷയങ്ങളിലാണ് സെന്റര്‍ ശ്രദ്ധകേന്ദ്രീകരിക്കുകയെന്ന് ഇംപീരിയല്‍ കോളെജ് ഡീന്‍ നെല്‍സണ്‍ ഫിലിപ്പ് പറഞ്ഞു.

പ്രവര്‍ത്തന വൈദഗ്ധ്യം നേടുന്നതിന് വിവിധ ഇന്‍ഡസ്ട്രിയല്‍ ഗ്രൂപ്പുകളുമായി ചേര്‍ന്നായിരിക്കും സെന്റര്‍ പ്രവര്‍ത്തിക്കുക. സാങ്കേതികത വികസിപ്പിക്കുന്നതിനൊപ്പം ഓപ്പറേഷണല്‍ മാനേജ്‌മെന്റ് ശേഷി മനസിലാക്കുന്നതിലും റിസര്‍ച്ച് സെന്റര്‍ പ്രധാന പങ്ക് വഹിക്കുമെന്നും ഡീന്‍ പറഞ്ഞു. യൂണിവേഴ്‌സിറ്റി നേട്ടങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനു പുറമെ മറ്റ് വികസിത രാജ്യങ്ങളിലും പരീക്ഷിക്കാന്‍ കഴിയുന്ന തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിലും റിസര്‍ച്ച് സെന്റര്‍ സഹായകമാകുമെന്നും ഫിലിപ്പ് വിശദീകരിച്ചു.

Comments

comments

Categories: Education