ഫയര്‍‌സ്റ്റോണ്‍ ടയറുകള്‍ ഇന്ത്യയില്‍

ഫയര്‍‌സ്റ്റോണ്‍ ടയറുകള്‍ ഇന്ത്യയില്‍

കൊച്ചി: മുന്‍നിര ടയര്‍ നിര്‍മാതാക്കളായ ബ്രിഡ്ജ്‌സ്റ്റോണ്‍ ഇന്ത്യ, അമേരിക്കയുടെ പരമ്പരാഗത ടയര്‍ ബ്രാന്‍ഡായ ഫയര്‍‌സ്റ്റോണിനെ ഇന്ത്യയിലെത്തിച്ചു. പാസഞ്ചര്‍ കാര്‍ വിഭാഗത്തിനുള്ള ഫയര്‍‌സ്റ്റോണ്‍ എഫ്ആര്‍ 500 ടയറും എസ്‌യുവി കാര്‍ വിഭാഗത്തിനുള്ള ഫയര്‍‌സ്റ്റോണ്‍ ഡെസ്റ്റിനേഷന്‍ എല്‍ഇ 02-ഉം ആണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.
ഹാര്‍വി ഫയര്‍‌സ്റ്റോണ്‍ 1900-ല്‍ അമേരിക്കയില്‍ സ്ഥാപിച്ച ഫയര്‍‌സ്റ്റോണ്‍ കഴിഞ്ഞ 100 വര്‍ഷമായി പാരമ്പര്യവും പൈതൃകവും കാത്തു സൂക്ഷിക്കുന്ന ടയര്‍ ബ്രാന്‍ഡാണ്.
പൂനെയിലെ ചക്കാന്‍, ഇന്‍ഡോറിലെ ഖേദ എന്നിവിടങ്ങളിലാണ് ഫയര്‍‌സ്റ്റോണ്‍ ടയര്‍ നിര്‍മാണ യൂണിറ്റുകള്‍. മറ്റു വാഹനങ്ങള്‍ക്കുള്ള ടയറുകളും ഉടനെ പുറത്തിറക്കുമെന്ന് ബ്രിഡ്ജ് സ്റ്റോണ്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍
കസുഹിക്കോ മിമുറ അറിയിച്ചു.

ഇന്ത്യന്‍ റോഡുകള്‍ക്ക് അനുസൃതമാണ് ഫയര്‍‌സ്റ്റോണ്‍ ടയറുകളുടെ രൂപകല്‍പന. എഫ്ആര്‍ 500-ന്റെ പ്രത്യേക ട്രെഡ് ഡിസൈന്‍, നനഞ്ഞതും വരണ്ടതുമായ പ്രതലങ്ങളില്‍ മികച്ച ഗ്രിപ്പ് ആണ് പ്രദാനം ചെയ്യുക. 12 റിം ഡയമിറ്റര്‍ മുതല്‍ 16 റിം ഡയമിറ്റര്‍ വരെ 24 സൈസുകളില്‍ എഫ്ആര്‍ 500 ടയര്‍ ലഭ്യമാണ്.

സുഖകരമായ ഡ്രൈവിംഗ് അനുഭവമാണ് എസ്‌യുവി വിഭാഗത്തിലെ എല്‍ഇ 02 ടയറുകള്‍ നല്‍കുക. 15 റിം ഡയമിറ്ററിലും 16 ഡയമിറ്ററിലും 3 സൈസുകളില്‍ ലഭിക്കും.

മികച്ച സ്വീകാര്യതയും അംഗീകാരവുമുള്ള സ്‌പോര്‍ട്‌സ് ടയര്‍ ബ്രാന്‍ഡുകൂടിയാണ് ഫയര്‍‌സ്റ്റോണ്‍. ഇന്ത്യാനാപോളീസ് 500 മൈല്‍ റേയ്‌സില്‍ 1911 മുതല്‍ ഫയര്‍‌സ്റ്റോണ്‍ പങ്കാളികളാണ്.

Comments

comments

Categories: Branding