പ്രതിരോധ സഹകരണം: ഇന്ത്യയും യുഎസും എല്‍ഇഎംഒഎ കരാറില്‍ ഒപ്പുവെച്ചു

പ്രതിരോധ സഹകരണം:  ഇന്ത്യയും യുഎസും എല്‍ഇഎംഒഎ കരാറില്‍ ഒപ്പുവെച്ചു

വാഷിംഗ്ടണ്‍: സൈനിക താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാനുള്ള ലോജിസ്റ്റിക് കരാറില്‍ ഇന്ത്യയും യുഎസും ഒപ്പുവെച്ചു. ഇന്ത്യന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും യുഎസ് പ്രതിരോധസെക്രട്ടറി ആഷ് കാര്‍ട്ടറുമാണ് കരാറില്‍ ഒപ്പുവെച്ചത്.

ലോജിസ്റ്റിക് എക്‌സ്‌ചേഞ്ച് മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റ് ( എല്‍ഇഎംഒഎ) എന്ന കരാറനുസരിച്ച് സൈനികവാഹനങ്ങള്‍, കപ്പലുകള്‍, വിമാനങ്ങള്‍ എന്നിവയുടെ അറ്റകുറ്റപ്പണിയടക്കമുള്ള കാര്യങ്ങള്‍ക്ക് സൈനികതാവളങ്ങള്‍േ ഇന്ത്യക്കും അമേരിക്കയ്ക്കും പരസ്പരം ഉപയോഗിക്കാന്‍ സാധിക്കും. പരസ്പരം സൈനികത്താവളങ്ങള്‍ ഉപയോഗിക്കുന്നതിന് പ്രതിഫലം നല്‍കണമെന്ന നിബന്ധന കരാറില്‍ ഉള്‍ക്കൊള്ളിച്ചിട്ടു്ണ്ട്.

ഇന്ത്യയുടെ പരമാധികാരം അടിയറ വെക്കുന്നതാണ് എല്‍ഇഎംഒഎ കരാറെന്ന് ആരോപണം ഉയരുന്നുണ്ട്. എന്നാല്‍ ചൈനയെ മുന്നില്‍ക്കണ്ടാണ് കേന്ദ്രം കരാറിലേര്‍പ്പെടുന്നതെന്നാണ് പ്രതിരോധമന്ത്രാലയം നല്‍കുന്ന സൂചന. ചൈനയെ സമ്മര്‍ദത്തിലാക്കാന്‍ ഇന്ത്യയുമായി ശക്തമായ സഹകരണം വേണമെന്ന അമേരിക്കയുടെ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണം കൂടിയാണ് പുതിയ കരാര്‍. അതേ സമയം ചൈനയേയും, പാക്കിസ്ഥാനെയും ഒരുപോലെ പ്രതിരോധിക്കാനാണ് ഇന്ത്യ കരാറിലൂടെ ലക്ഷ്യംവെക്കുന്നത്.

Comments

comments

Categories: Top Stories