ഡിജിസെന്‍സ് പ്ലാറ്റ്‌ഫോമുമായി മഹീന്ദ്ര

ഡിജിസെന്‍സ് പ്ലാറ്റ്‌ഫോമുമായി മഹീന്ദ്ര

മുംബൈ: പ്രമുഖ വാഹനനിര്‍മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ഡിജിസെന്‍സ് എന്ന ടെക്‌നോളജി സൊലൂഷന്‍ അവതരിപ്പിച്ചു. തല്‍സമയം തങ്ങളുടെ വാഹനത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമാക്കികൊണ്ട് ഉടമകള്‍, വാഹന ഓപ്പറേറ്റര്‍മാര്‍, ഡ്രൈവര്‍മാര്‍, ഇടപാടുകാര്‍, സേവന സംഘം എന്നിവരെ ശാക്തീകരിക്കുകയാണ് ലക്ഷ്യം. തല്‍സയമം വാഹനങ്ങളെ ലൊക്കേറ്റ് ചെയ്യുക, വാഹനത്തിന്റെ യാത്രയുടെ വിവരങ്ങള്‍, യാത്രാ ദൂരം കുറയ്ക്കുന്ന റൂട്ടുകള്‍ തുടങ്ങിയ കാര്യങ്ങള്‍ ലഭ്യമാക്കുന്ന സൗകര്യം വാഹനത്തിന്റെ ഇന്ധനം ലാഭിച്ചുകൊണ്ട് കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ എന്‍ജിന്‍ പ്രശ്‌നങ്ങളെ പെട്ടെന്ന് തിരിച്ചറിയുന്ന ഡിജിസെന്‍സ് ബ്രേക്ക്ഡൗണ്‍ സമയത്ത് അത് പരിഹരിക്കുന്നതിനുള്ള സമയം കുറയ്ക്കാന്‍ സഹായിക്കും.

ഡിജിസെന്‍സിലെ എമര്‍ജന്‍സി അലര്‍ട്ട് ബട്ടണ്‍ ഉടമയെ അടുത്തുള്ള സര്‍വീസ് സെന്ററിനെക്കുറിച്ച് അറിവു നല്‍കുന്നതിനോടൊപ്പം ഡ്രൈവിങ്ങിലെ അമിതവേഗം ഉള്‍പ്പെടയുള്ള ക്രമക്കേടുകള്‍ കണ്ടെത്തി മുന്നറിയിപ്പു നല്‍കുകയും ചെയ്യും.

ട്രാക്റ്റര്‍, നിര്‍മ്മാണ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടയുള്ള മഹീന്ദ്ര & മഹീന്ദ്രയുടെ വാണിജ്യ-പാസഞ്ചര്‍ വാഹനങ്ങളുടെ തെരഞ്ഞെടുത്ത പതിപ്പുകള്‍ക്കാണ് ഡിജിസെന്‍സ് ടെക്‌നോളജി ലഭ്യമാകുകയെന്നും ഒരു വാഹനത്തിന് 5,000 മുതല്‍ 10,000 രൂപ വരെ ചെലവു വരുമെന്നും കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പവന്‍ ഗോയങ്ക അറിയിച്ചു.

Comments

comments

Categories: Auto