ഗുജറാത്ത് ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കാലാവധി നീട്ടി

ഗുജറാത്ത് ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കാലാവധി നീട്ടി

ഗാന്ധിനഗര്‍: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കുനിയില്‍ കൈലാഷ്‌നാഥന്റെ കാലാവധി പുതുക്കി. കുനിയില്‍ കൈലാഷ്‌നാഥനു ലഭിക്കുന്ന അഞ്ചാമത്തെ കാലാവധി നീട്ടലാണിത്.

അറുപത്തിമൂന്നുകാരനായ കൈലാഷ്‌നാഥന്‍ 1975ലെ ഐഎഎസ് ബാച്ചില്‍പ്പെട്ട ഉദ്യോഗസ്ഥനാണ്. 10 വര്‍ഷമായി ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫിസിലാണ് കൈലാഷ്‌നാഥന്‍ ജോലി ചെയ്യുന്നത്. ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായും വിജയ് രൂപാനിയും കൈലാഷ്‌നാഥന്റെ ചുമതല പുതുക്കുന്നതില്‍ വലിയ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കൈലാഷ് നാഥന്റെ കാലാവധി നീട്ടിയതെന്ന് കേന്ദ്രമന്ത്രിസഭാ വൃത്തങ്ങള്‍ വ്യക്തമാക്കി.

2013 മേയിലാണ് കുനിയില്‍ കൈലാഷ്‌നാഥന്‍ വിരമിക്കേണ്ടിയിരുന്നത്. അന്നേ ദിവസം കാലവധി പുതുക്കി കൊണ്ടുള്ള ഉത്തരവ് കൈലാഷ് നാഥനു ലഭിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷമായി കാലാവധി നീട്ടിക്കൊണ്ടിരുന്ന ഉത്തരവ് കൈലാഷ് നാഥനു മുന്‍കൂറായി ലഭിച്ചിരുന്നു. ഇപ്രാവശ്യം ഉത്തരവ് താമസിച്ചതില്‍ അദ്ഭുതപ്പെടുകയാണ് ഗുജറാത്തിലെ ഉദ്യോഗസ്ഥവൃന്ദം.

Comments

comments

Categories: Politics

Related Articles