ഗാന്ധിഭവന് ലുലു ഗ്രൂപ്പ് ഒരുകോടിരൂപ സഹായം കൈമാറി

ഗാന്ധിഭവന് ലുലു ഗ്രൂപ്പ് ഒരുകോടിരൂപ സഹായം കൈമാറി

കൊല്ലം: പത്തനാപുരം ഗാന്ധിഭവന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പ്രഖ്യാപിച്ച ഒരുകോടി രൂപയുടെ സഹായം കൈമാറി. ലുലു ഗ്രൂപ്പ് മാനേജര്‍ വി.പീതാംബരന്‍, ലുലു ഗ്രൂപ്പ് മീഡിയകോര്‍ര്‍ഡിനേറ്റര്‍ എന്‍.ബി.സ്വരാജ് എന്നിവര്‍ ഗാന്ധിഭവനിലെത്തിയാണ് ഒരുകോടിരൂപയുടെ ചെക്ക്‌കൈമാറിയത്.

ഗാന്ധിഭവന്‍ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മഹാത്മാഗാന്ധി സമ്മാന്‍ പുരസ്‌കാരം സ്വീകരിക്കനെത്തിയപ്പോഴാണ് എം.എ. യൂസഫലി തുകവാഗ്ദാനം ചെയ്തത്. വര്‍ഷംതോറും 25 ലക്ഷം രൂപയുടെ സഹായവും ലുലു ഗ്രൂപ്പ് ഗാന്ധിഭവന് നല്‍കാമെന്നും എം.എ. യൂസഫലി അറിയിച്ചിട്ടുണ്ട്.

ഭിന്നശേഷിയുള്ളവര്‍ക്കായി ഗാന്ധിഭവന്‍ നിര്‍മ്മിക്കുന്ന കെട്ടിട നിര്‍മ്മാണത്തിനായാണുതുകവിനിയോഗിക്കുക. ഏഴുദിവസത്തിനകംതുകകൈമാറുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ നാലുദിവസത്തിനകം തുകകൈമാറി. ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജനാണ് ഒരുകോടി രൂപയുടെ സഹായം ഏറ്റുവാങ്ങിയത്.

Comments

comments

Categories: Motivation