വന്‍കിടകോര്‍പ്പറേറ്റുകള്‍ക്ക് മൂക്കുകയറിടാന്‍ ആര്‍ബിഐ

വന്‍കിടകോര്‍പ്പറേറ്റുകള്‍ക്ക് മൂക്കുകയറിടാന്‍ ആര്‍ബിഐ

മുംബൈ: കമ്പനികള്‍ കടമെടുക്കുന്ന രീതി പുനര്‍ചിന്തനത്തിന് വിധേയമാക്കണമെന്ന് സ്ഥാനമൊഴിയുന്ന റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. വര്‍ഷങ്ങളായി ഇന്ത്യന്‍ സമ്പദ്ഘടന വലിയ തോതില്‍ ബാങ്കുകളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. കോര്‍പ്പറേറ്റ് ബോണ്ട് വിപണിയെ കമ്പനികള്‍ ഗൗരവത്തിലെടുക്കാത്തതാണ് ഇതിന് കാരണമായി പറയുന്നത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച തീരുമാനങ്ങള്‍ പ്രകാരം റിസര്‍വ് ബാങ്ക് പറയുന്നത് വലിയ തോതില്‍ കടമെടുക്കുന്നവരോടുള്ള ബാങ്കുകളുടെ ആഭിമുഖ്യത്തിന് തടയിടുമെന്നാണ്. അതേസമയം കോര്‍പ്പറേറ്റ് ബോണ്ട് വിപണിയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

ഓഗസ്റ്റ് 9 ന് തന്റെ അവസാന വായ്പാനയം പ്രഖ്യാപിക്കവേ അവശേഷിക്കുന്ന ഇരുപത്തിയെട്ട് ദിവസം താന്‍ പൂര്‍ണ്ണമായും വിനിയോഗിക്കാന്‍ പോവുകയാണെന്നാണ് രഘുറാം രാജന്‍ പറഞ്ഞിരുന്നത്. പടിയിറക്കത്തിന് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ശേഷിക്കേ, കമ്പനികളുടെ ധനവിനിയോഗ രീതി മാറണമെന്ന് തുറന്നുപറഞ്ഞതിലൂടെ സമ്പദ് ഘടനയില്‍ സവിശേഷമായ മാറ്റങ്ങള്‍ക്കാണ് രഘുറാം രാജന്‍ കളമൊരുക്കുന്നത്.
അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ബാങ്കിംഗ് മേഖലയില്‍നിന്ന് നല്ലൊരു ശതമാനം വായ്പയെടുത്തവര്‍ക്ക് തുടര്‍ന്നും ധാരാളം വായ്പയെടുക്കുന്നതിന് നിയന്ത്രണങ്ങള്‍ നേരിടേണ്ടിവന്നേക്കും. മാത്രമല്ല, കടമെടുക്കുന്നവരുടെ സ്‌പെസിഫൈഡ് ലിസ്റ്റ് തയാറാക്കുന്നതിനും റിസര്‍വ് ബാങ്ക് നിര്‍ദേശിക്കും.
201718 വര്‍ഷത്തില്‍ 25,000 കോടി രൂപയും 201819 വര്‍ഷത്തില്‍ 15,000 കോടി രൂപയും 2019 ഏപ്രില്‍ ഒന്നു മുതല്‍ 10,000 കോടി രൂപയും ആഗ്രഗേറ്റ് ഫണ്ട് ബേസ്ഡ് ക്രെഡിറ്റ് ലിമിറ്റ് (എ എസ് സി എല്‍)ഉള്ളവരെയായിരിക്കും സ്‌പെസിഫൈഡ് വിഭാഗത്തില്‍ കടമെടുക്കുന്നവരായി കണക്കാക്കുന്നത്.

അതേസമയം സ്‌പെസിഫൈഡ് വിഭാഗത്തില്‍പ്പെടുന്നവരുടെ ബോണ്ടുകള്‍ ബാങ്കുകള്‍ക്ക് വാങ്ങാന്‍ കഴിയും.വലിയ തോതില്‍ കടമെടുക്കുന്നവരെ ബാങ്കുകളെ ആശ്രയിക്കുന്നതില്‍നിന്ന് പിന്തിരിപ്പിച്ച് വിപണിയില്‍നിന്ന് കടമെടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്നതാണ് റിസര്‍വ് ബാങ്ക് ഉദ്ദേശിക്കുന്നത്. മാത്രമല്ല, ബാങ്ക് ഫണ്ട് കുറച്ച് കോര്‍പ്പറേറ്റുകളുടെ കൈയില്‍ മാത്രമൊതുങ്ങുന്നത് തടയാനും ഇതുവഴി കഴിയും.

Comments

comments

Categories: Slider, Top Stories, Trending