മനഃസ്ഥിതിയില്‍ മാറ്റം വരാതെ ഭരണ നിര്‍ഹണത്തില്‍ മാറ്റംവരില്ല: മോദി

മനഃസ്ഥിതിയില്‍ മാറ്റം വരാതെ ഭരണ നിര്‍ഹണത്തില്‍ മാറ്റംവരില്ല: മോദി

ന്യൂഡെല്‍ഹി: ഒരു രാജ്യത്തിനും ഒറ്റയ്ക്ക് വേറിട്ട് നിന്നു കൊണ്ട് വികസനം സാധ്യമാക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ യുവജനങ്ങള്‍ പുതിയ കാര്യങ്ങള്‍ തിരിച്ചറിയുകയും വ്യത്യസ്തമായി ചിന്തിക്കുകയും ചെയ്യുന്നുണ്ട്. അതിനനുസരിച്ച് മാറാന്‍ സര്‍ക്കാരുകളും തയാറാകണം. മനഃസ്ഥിതി മാറാതെ ഭരണ നിര്‍വഹണത്തിലെ മാറ്റം സംഭവിക്കില്ലെന്നും മോദി വ്യക്തമാക്കി. നീതി ആയോഗിന്റെ ആദ്യ വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ട്രാന്‍സ്‌ഫോമിങ് ഇന്ത്യ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ആഗോള തലത്തിലെ വിദഗ്ധരുടെ സേവനം ഇന്ത്യക്കായി പ്രയോജനപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് പ്രഭാഷണ പരിപാടി സംഘടിപ്പിച്ചത്
പടിപടിയായുള്ള വളര്‍ച്ചയല്ല ഇന്ന് ഇന്ത്യക്ക് ആവശ്യം. ദ്രുതഗതിയിലുള്ള വളര്‍ച്ച സാധ്യമാക്കുന്ന നടപടികള്‍ കൈക്കൊള്ളണം. ആഗോള സഹകരണം ഇതിന് അനിവാര്യമാണ്. മുമ്പ് എല്ലാപ്രശ്‌നങ്ങള്‍ക്കും ആഭ്യന്തരമായി പരിഹാരം കാണാനാണ് രാഷ്ട്രങ്ങള്‍ ശ്രമിച്ചിരുന്നത്. മൂന്നു പതിറ്റാണ്ടുകളായി ഇതിന് മാറ്റം വന്നിട്ടുണ്ട്. പരസ്പരം സഹകരിച്ചു വളരാനാണ് ഇന്ന് രാഷ്ട്രങ്ങള്‍ ശ്രമിക്കുന്നത്. നവീന സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ സിംഗപ്പൂര്‍ ഉപപ്രധാനമന്ത്രി തര്‍മാന്‍ ഷണ്‍മുരുക രത്‌നവും പങ്കെടുത്തു. കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങി 1,400ല്‍ അധികം പേര്‍ ചടങ്ങിനെത്തി.

Comments

comments

Categories: Top Stories

Related Articles