പുതുതന്ത്രം: ഗോദ്‌റെജ് സ്മാര്‍ട്ട് മൊബീല്‍ സര്‍വീസ് വാന്‍ കൊച്ചിയില്‍ തുടങ്ങി

പുതുതന്ത്രം: ഗോദ്‌റെജ് സ്മാര്‍ട്ട് മൊബീല്‍ സര്‍വീസ് വാന്‍ കൊച്ചിയില്‍ തുടങ്ങി

ഗൃഹോപകരണമേഖലയില്‍ ഇതാദ്യമായിട്ടാണ് ഒരു കമ്പനി ഇത്തരത്തിലുള്ള സര്‍വീസ് സംവിധാനത്തിനു മുന്‍കൈയെടുക്കുന്നത്

കൊച്ചി: രാജ്യത്തെ പ്രമുഖ ഗൃഹോപകരണ കമ്പനിയായ ഗോദ്‌റെജ് അപ്ലയന്‍സസ് ‘സ്മാര്‍ട്ട് മൊബീല്‍ സര്‍വീസ് വാന്‍’ കൊച്ചിയില്‍ തുടങ്ങി. ഗൃഹോപകരണമേഖലയില്‍ ഇതാദ്യമായിട്ടാണ് ഒരു കമ്പനി ഇത്തരത്തിലുള്ള സര്‍വീസ് സംവിധാനത്തിനു മുന്‍കൈയെടുക്കുന്നത്.

റിപ്പയര്‍, ഉത്പന്നത്തിന്റെ സ്ഥാപനം, സാധാരണ അറ്റകുറ്റപ്പണികള്‍, ഉത്പന്നത്തിന്റെ പ്രദര്‍ശനം തുടങ്ങിയ സേവനങ്ങളാണ് സര്‍വീസ് വാന്‍ വഴി കമ്പനി ലഭ്യമാക്കുന്നത്. എട്ടു വാനുകള്‍ കൊച്ചിയില്‍ ലഭ്യമാക്കിയിട്ടുണ്ട്.
രാജ്യത്തൊട്ടാകെ കമ്പനി 110 ബ്രാന്‍ഡഡ് വാന്‍ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഇതു 150- ഉം അടുത്ത സാമ്പത്തിക വര്‍ഷം അവസാനത്തോടെ 200- ഉം ആയി ഉയര്‍ത്തുമെന്ന് കമ്പനിയുടെ ദേശീയ സര്‍വീസ് ഹെഡ് രവി ഭട്ട് അറിയിച്ചു.

ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂറും ലഭ്യമായ ഹെല്‍പ്‌ലൈനില്‍ ബന്ധപ്പെടാം. ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള പ്രഫഷണല്‍ സേവനം നല്‍കുവാന്‍ കഴിയുന്ന വിധത്തിലുള്ള ബ്രാന്‍ഡഡ് സര്‍വീസ് വാനാണ് തയാറാക്കിയിട്ടുള്ളത്. ജനറേറ്റര്‍ സൗകര്യവുമുണ്ട്.

”വണ്‍ വിസിറ്റ് സൊലൂഷന്‍” സേവനം ലഭ്യമാക്കുവാനും കമ്പനി ഉദ്ദേശിക്കുന്നതായും ഭട്ട് അറിയിച്ചു. ഇതുവഴി ഉപഭോക്താക്കള്‍ക്കു കാത്തിരിക്കാതെ ആദ്യത്തെ സന്ദര്‍ശനത്തില്‍ത്തന്നെ പ്രശ്‌നത്തിനു പരിഹാരം കാണുവാന്‍ സാധിക്കുന്നു. ഇതിനു സാധിക്കുന്ന വിധത്തില്‍ സ്‌പെയര്‍ പാര്‍ട്‌സുകള്‍ ഉള്‍പ്പെടെ സുസജ്ജമായ ടെക്‌നീഷ്യന്‍മാരെയാണ് സേവനത്തിനായി വിനിയോഗിക്കുക.
2002-ല്‍ ‘സ്മാര്‍ട്ട് കെയറി’ലൂടെ രാജ്യത്ത് ആദ്യമായി ഈ മേഖലയില്‍ ബ്രാന്‍ഡഡ് സര്‍വീസ് ലഭ്യമാക്കിയ കമ്പനിയാണ് ഗോദ്‌റെജ്. കമ്പനിക്ക് ഇപ്പോള്‍ രാജ്യത്തൊട്ടാകെ 1200-ലധികം സര്‍വീസ് സെന്ററുകളും ഫ്രാഞ്ചൈസികളുമുണ്ട്. സ്മാര്‍ട്ട് കെയറിന്റെ ആഭിമുഖ്യത്തില്‍ ഉപഭോക്താക്കള്‍ക്കു മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുവാനായി കമ്പനി നിരവധി നടപടികള്‍ എടുത്തിട്ടുണ്ട്. രാജ്യത്തിന്റെ തെക്ക്, വടക്ക്, കിഴക്ക്, പടിഞ്ഞാറ് മേഖലകളില്‍ ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും സജീവമായ കോള്‍ സെന്റര്‍ സ്ഥാപിച്ചു. ഇതുവഴി 466 നഗരങ്ങളില്‍ ഇവയില്‍നിന്നു 24 മണിക്കൂറും സേവനം നല്‍കുന്നു. ഇതിന്റെ അടുത്തപടിയായിട്ടാണ് സ്മാര്‍ട്ട് മൊബൈല്‍ സര്‍വീസ് വാന്‍ ലഭ്യമാക്കിയിട്ടുള്ളതെന്ന് രവി ഭട്ട് പറഞ്ഞു.

Comments

comments

Categories: Business & Economy