ഉല്‍സവ കാല ഓഫറുകളുമായി ഹോണ്ട ടൂവീലര്‍

ഉല്‍സവ കാല ഓഫറുകളുമായി ഹോണ്ട ടൂവീലര്‍
കൊച്ചി: കേരളത്തിലെ മുന്‍നിര ടൂവീലര്‍ ബ്രാന്‍ഡായ ഹോണ്ട ഓണാഘാഷത്തിന്റെ ഭാഗമായി പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. കേരള വിപണിയുടെ പ്രാധാന്യം കണക്കിലെടുത്ത് ചിങ്ങം ഒന്നിന് ആരംഭിച്ച് ഒരു മാസം നീണ്ടു നില്‍ക്കുന്ന മൂന്ന് ഓഫറുകള്‍ ഉള്‍ക്കൊള്ളുന്ന പരിപാടിയാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. 
 
ഹോണ്ട ടൂവീലര്‍ വാങ്ങുന്നവര്‍ക്ക് അധിക നേട്ടമായാണ് ഓഫറുകള്‍ ലഭിക്കുക. 160 സിസിയുടെ സിബി ഹോര്‍ണെറ്റ് 160ആര്‍ വാങ്ങുന്ന വിദ്യാര്‍ത്ഥിക്ക് സ്റ്റുഡന്റ് റിവാര്‍ഡ് പ്രോഗ്രാമിലൂടെ നിശ്ചിത കാലത്തേക്ക് കുട്ടി ഏതെങ്കിലും വിഷയത്തില്‍ വാങ്ങിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന മാര്‍ക്കിന്റെ ശതമാനം കണക്കാക്കി 50 തവണയായി പരമാവധി 5000രൂപ വരെ പണം തിരികെ ലഭിക്കുന്നു. 
 
സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ളതാണ് അടുത്ത ഓഫര്‍. 110 സിസിയുടെ ഡ്രീം നിയോ അല്ലെങ്കില്‍ ഡ്രീം യുഗയോ 125 സിസി സിബി ഷൈനോ റീട്ടെയില്‍ ഫൈനാന്‍സിലൂടെ വാങ്ങുന്നവര്‍ക്ക് 10,000 രൂപയുടെ നേട്ടങ്ങള്‍ ലഭിക്കുന്നതാണ് ഈ ഓഫര്‍.
 
ഹോണ്ടയുടെ മുന്‍ നിര ബ്രാന്‍ഡായ 125 സിസി സിബി ഷൈന്‍ വാങ്ങുന്നവര്‍ക്ക് ഫൈനാന്‍സില്‍ 7,500 രൂപയുടെ ഇളവുകള്‍ ലഭിക്കുന്നതാണ് മറ്റൊരു ഓഫര്‍. മൂന്ന് ഓഫറുകളുടെയും കാലാവധി ഓഗസ്റ്റ് 31ന് അവസാനിക്കും. 

Comments

comments

Categories: Auto